അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

കോടഞ്ചേരി:അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.റ്റി.യു.സി ) കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികളിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിച്ച ഐ.എൻ.റ്റി.യു.സി പ്രവർത്തകരായ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

യോഗത്തിന് അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിജി സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് വിൻസെൻ്റ് വടക്കേ മുറിയിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സർവ്വീസിൽ നിന്നും വിരമിച്ച രാധ ടി യു , മേരിക്കുട്ടി കെ.ജെ , ലിസി പി.ജെ എന്നിവർക്ക് യൂണിയൻ മെമൻ്റോ നൽകി ആദരിച്ചു. ഐ.എൻ.റ്റി.യു.സി റീജണൽ പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, അംഗനവാടി & ക്രാഷ് വർക്കേഴ്സ് യൂണിയൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ലൈല വി എ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ഐ.എൻ.റ്റിയു.സി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ , ലിസി ചാക്കോ, സൂസൺ കേഴപ്ലാക്കൽ വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു .

2023 ഏപ്രിൽ മാസം വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഒരു വർഷം കഴിഞ്ഞിട്ടും അടച്ച ക്ഷേമനിധി വിഹിതവും വിരമിക്കൽ ആനുകൂല്യവും പെൻഷനും ഉടൻ നൽകണം എന്നും ഈ വർഷവും 2900 ത്തോളം അങ്കണവാടി ജീവനക്കാർ വിരമിച്ചു. വിരമിച്ച ജീവനക്കാരുടെ ആവശ്യങ്ങളും ഉടൻ തീർപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©