കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്‌, സെന്റ് ജോസഫ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്‌ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

കളപ്പുരയ്ക്കൽ ജോർജ് സിസിലി ദമ്പതികളുടെ മകനായി 1971 ൽ കല്ലുരുട്ടിയിൽ ജനനം. വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും,ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നിന്നും ബിരുദ്ധവും പൂർത്തിയാക്കി. തുടർന്ന് 1990 ൽ മലപ്പുറത്ത് നിന്നും TTC യും,2000 ൽ തിരുവനന്തപുരത്ത് നിന്ന് B.Ed ഉം കരസ്ഥമാക്കി.

പിന്നീടുള്ള വർഷങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി മലയാളം,ഇംഗീഷ്,ഹിസ്റ്ററ്റി,സോഷ്യോളജി,പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്സ്,ഫിലോസഫി,ജേർണലിസം,പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ,ഇൻ്റർ നാഷണൽ റിലേഷൻസ് എന്നിങ്ങനെ 10 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി. 2017 ൽ MS യൂണിവേഴ്സിറ്റിയിൽ നിന്നും MPhil ഉം നേടി.ഇപ്പോൾ MA Psychology പഠിച്ചു കൊണ്ടിരിക്കുന്നു.”

1991 ജനുവരി 5 ന് മലപ്പുറം കോടൂർ വെസ്റ്റ് എൽ.പി.സ്കൂളിൽ അദ്ധ്യാപക ജീവിത ആരംഭം.1995 ൽ കല്ലാനോട് സെൻ്റ് മേരീസ് എൽ.പി.സ്കൂൾ(LPSA),2000 ൽ കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്ക്കൂൾ(HSA മലയാളം),ഇതേ വർഷം വേനപ്പാറ ഹോളി ഫാമിലി HSS ലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും 2017 ൽ ഇതേ സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.2020 ൽ കുളത്തുവയൽ സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാൾ ആയി സ്ഥാനക്കയറ്റം ലഭിച്ചു.തുടർന്ന് 2022 ൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചു.അദ്ധ്യാപന രംഗത്തെ 33 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിച്ചു.

കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു

1993 ജൂൺ 17ന് മാലാപറമ്പ് സെന്റ് ജോസഫ് എൽ.പി സ്കൂളിൽ അധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ നസ്രത്ത് എൽ.പി.എസ് മുത്തോറ്റിക്കൽ, സെന്റ് ആന്റണീസ് യു.പി.എസ് കണ്ണോത്ത്, സെന്റ് ജോസഫ് എൽ.പി സ്കൂൾ കോടഞ്ചേരി എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം 2017 ജൂൺ ഒന്നിന് ഹെഡ്മിസ്ട്രസ് ആയി സെന്റ് ജോസഫ് യു.പി സ്കൂൾ മൈലള്ളാംപാറയിൽ സ്ഥാനക്കയറ്റം ലഭിച്ചു.

തുടർന്ന് കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂളിലും പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച് നീണ്ട 33 വർഷത്തെ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©