ഇ.എസ്.എയ്ക്ക് എതിരെ കിഫയുടെ ‘സമര കേരളം’ സമര പരമ്പര ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇ എസ് എയുടെയോ ഇ എസ് സെഡ്ന്റെയോ പരിധിയിൽ ആക്കാമെന്ന വ്യാമോഹം വെറും പാഴ് കിനാവാണ് എന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ സമര കേരളം എന്ന സമരപരമ്പര ഉദ്ഘാടനം ചെയ്യവേ പ്രസ്താവിച്ചു. കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സൈറ്റിലൂടെ കേരളസർക്കാർ പുറത്തുവിട്ട നിയമസാധ്യത പോലുമില്ലാത്ത മാപ്പ് കേരളത്തിലെ മലയോര ജനതയോട് പ്രതിബദ്ധത ഉണ്ടെങ്കിൽ പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് മാപ്പ് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം കേരളം കണ്ടതിലെ ഏറ്റവും വലിയ സമരപരമ്പര ആയിരിക്കും സമര കേരളം എന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് കുംബ്ലാനി പ്രസ്താവിച്ചു.

ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് കേരള സർക്കാരിൻറെ പ്രഖ്യാപിത നിലപാടിൽ നിന്നും കാണിക്കുന്ന കള്ളക്കളികൾ അവസാനിപ്പിച്ച് മലയോര ജനതയെ പ്രാകൃത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നീക്കം ഏതു വിധേനയും തടുക്കുമെന്ന് സമര കേരളം പരിപാടി ഉദ്ഘാടനം ചെയ്യവെ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.കിഫ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിജി വെള്ളാവൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കിഫ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റോയി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©