ഇ എസ് എ വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി

കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകൾ ഇ എസ് എയിൽ ഉൾപ്പെടുത്തുവാനുള്ള നീക്കങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇ എസ് എ വിഷയത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഇ എസ് ഐ വിജ്ഞാപനങ്ങൾ മലയാളഭാഷയിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക ആക്ഷേപങ്ങൾ അറിയിക്കുവാനുള്ള സമയപരിധി 6 മാസം ദീർഘിപ്പിച്ചു നൽകുകഗ്രാമപഞ്ചായത്തുകൾ ഫീൽഡ് തല പരിശോധന നടത്തി ലഭ്യമാക്കിയ ഇഎസ്ഐ അതിരുകൾ അന്തിമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡല കർഷക കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ച് ധരണയും നടത്തി.

കർഷക കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യു മാർച്ച് ധരണയും ഉദ്ഘാടനം ചെയ്തു. ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂല നിലപാടെടുത്ത് മലയോര ജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസും പോഷക സംഘടനകളും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഇ എസ് എ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നയ വഞ്ചനകളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക, ആന്റണി നീർവേലി, ആനി ജോൺ, ടോമി ഇല്ലിമൂട്ടിൽ, നാസർ പി പി, വിൽസൺ തറപ്പേൽ, ആഗസ്തി പല്ലാട്ട്,കർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സാബു മനയിൽ, ബാബു പട്ടരാട്, സേവിയർ കുന്നത്തേട്ട്, ജോസ് പെരുമ്പള്ളി, ലിസി ചാക്കോ, ചിന്നാ അശോകൻ,ബേബി കളപ്പുര, ഫ്രാൻസിസ് മുണ്ടാട്ടിൽ, വിൽസൺ തറപ്പിൽ കെ.എൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©