വയോജന സംഗമം  “കരുതൽ 2കെ24 ” സംഘടിപ്പിച്ചു

കോടഞ്ചേരി :അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെ വയോജന കൂട്ടായ്മകളുടെ സഹകരണത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല വയോജന സംഗമം  “കരുതൽ 2കെ24 “എന്ന പേരിൽ സംഘടിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വയോജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജമീല അസീസ് മുഖ്യപ്രഭാഷണം നടത്തി.

വയോജന ക്ലബ് ഭാരവാഹികളായ വക്കച്ചൻ പള്ളത്ത് , ആന്റണി  നീർവേലി , അലക്സ് മണിയങ്കരി , സെബാസ്റ്റ്യൻ ചേബ്ലാനി , ജോർജ് മാരാമറ്റം , സി സി ആൻഡ്രൂസ് , തോമസ് പാലത്തിങ്കൽ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ,ചിന്ന അശോകൻ , ഷാജി മുട്ടത്ത് , റോസിലി മാത്യു , റിയാനസ്  സുബൈർ , സിസിലി ജേക്കബ് ,സൂസൻ വർഗീസ് , ലീലാമ്മ കണ്ടത്തിൽ , റോസമ്മ കൈത്തുങ്കൽ ,  ചിന്നമ്മ മാത്യു , ഷാജു ടി പി തേന്മല  വാസുദേവൻ ഞാറ്റുകാലായിൽ , റീന സാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് .കെ വയോജന സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 ഡോ. ഹസീനയുടെ നേതൃത്വത്തിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടീംഡോക്ടർ ബിന്ദു വീകെയുടെ നേതൃത്വത്തിലുള്ള കണ്ണോത്ത് ആയുർവേദ ഹോസ്പിറ്റലിൽ മെഡിക്കൽ ടീം ഡോക്ടർ സ്മിതയുടെ നേതൃത്വത്തിലുള്ള നെല്ലിപ്പോൽ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ടീമും കരുതൽ 2കെ24 ഭാഗമായുള്ള മെഡിക്കൽ ക്യാമ്പിൽ വയോജനങ്ങൾക്ക് ആവശ്യമായ പരിശോധനകൾ നടത്തി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

ഐസിഡിഎസ് സൂപ്പർവൈസർ ശബന കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ആക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഡോക്ടർ ആശയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.

ജെ എച്ച് ഐ ജോബി ജോസഫ് , ഡോണ ഫ്രാൻസിസ് , അശ്വതി , ഫാ. പീറ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ വയോജന കാലഘട്ടം അനന്തകരമാക്കുന്നതിനെ കുറിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ , അസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി , പ്രൊജക്റ്റ് അസിസ്റ്റൻറ് അമൽ തമ്പി   എന്നിവർ നേതൃത്വം നൽകി. 

Sorry!! It's our own content. Kodancherry News©