കൂടത്തായി കൊലയ്ക്ക് തെളിവില്ല, കുറ്റവിമുക്തയാക്കണമെന്ന് ജോളി; ഹർജി പരിഗണിക്കൽ മാറ്റി

ഡൽഹി: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി പരിഗണിക്കൽ മാറ്റി. മൂന്നാഴ്ച്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കുറ്റവിമുക്തയാക്കണമെന്നാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിൽ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്വ. സച്ചിൻ പവഹയാണ് ജോളിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസ്, ഭർത്താവിന്റെ മാതാവ് അന്നമ്മ തോമസ്, ഉൾപ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിൽ ആയത്.

2019 ലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വിവരം പുറത്തിറഞ്ഞത് 2002 മുതൽ 2016 വരെ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.സൈനൈഡ് ഉള്ളിൽ ചെന്നാണ് കുടുംബാംഗങ്ങൾ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ജോളിലേക്ക് നീങ്ങിയതും അറസ്റ്റിലായതും ഹർജി സുപ്രീംകോടതി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Sorry!! It's our own content. Kodancherry News©