KSRTC ബസ്സ് സർവീസ് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടു

കോടഞ്ചേരി:- കൈതപ്പൊയിൽ അഗസ്ത്യൻ മൊഴി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത പശ്ചാത്തലത്തിൽ കോടഞ്ചേരി വഴി മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ചെമ്പ് കടവ്- ഈരാറ്റുപേട്ട -പാലാ, കൂ രോട്ടുപാറ- പാലക്കാട് എന്നീ ദീർഘദൂര ബസ്സുകളും രാവിലെ6.30 ന് കോടഞ്ചേരിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11 മണി വരെ വിവിധ സർവീസുകൾ നടത്തിയിരുന്ന കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും വർഷങ്ങൾക്കു മുമ്പ് കൂമ്പാറയിൽ നിന്ന് പുറപ്പെട്ട് ബത്തേരി വരെ സർവീസ് നടത്തിയിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും. കോടഞ്ചേരിയിൽ നിന്ന് രാവിലെ 4.30 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി ട്രെയിൻ യാത്രക്കാരെ ഉദ്ദേശിച്ച് നടത്തിയിരുന്ന സർവീസും പുനഃസ്ഥാപിക്കണമെന്ന് കോടഞ്ചേരിയിൽ ഇന്ന് ചേർന്ന എ.കെ സി. സി. ജനറൽബോഡി ആവശ്യപ്പെട്ടു

അതുപോലെ ഗതാഗത പ്രശ്നം നേരിടുന്ന ഈ പ്രദേശത്തേക്ക് ഇപ്പോൾ കൈതപ്പൊയിൽ നോളജ് സിറ്റി വരെ ഓടുന്ന കെഎസ്ആർടിസി ബസ്സുകൾ കോടഞ്ചേരി വരെ ട്രിപ്പ് ദീർഘിപ്പിക്കണം എന്നും പെരിന്തൽമണ്ണ ബത്തേരി ഡിപ്പോകൾ ബന്ധിപ്പിച്ച് കൂടുതൽ ബസ്സുകൾ കണ്ണോത്ത്- കോടഞ്ചേരി- നെല്ലിപ്പൊയിൽ – തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ എന്നീ മലയോര മേഖലകളിലൂടെ സർവീസ് നടത്തി ഈ മേഖലയുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന് പാരിഷ് ഹാളിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസ് ജനറൽബോഡി കോടഞ്ചേരി സെൻമേരിസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ വിലങ്ങുപാറ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിബിൻ കുന്നത്ത്, ഷില്ലി സെബാസ്റ്റ്യൻ, ഷാജി വണ്ടനാക്കര,സെബാസ്റ്റ്യൻ വാമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©