റിപ്പബ്ലിക് ദിന പരേഡ് കാണുവാനുള്ള ദമ്പതികളെ യാത്രയാക്കി

കോടഞ്ചേരി: പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന പ്രാകത്ന ഗോത്രവർഗ്ഗത്തിൽപ്പെട്ട കാട്ടുനായ്ക്ക വിഭാഗത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് കോളനിയിലെ രാജേഷ് പി.ടി, ശാന്തി വി.വി.എന്നീ ദമ്പതികൾ 2024 ജനുവരി 26 നു ഡൽഹിയിൽ വച്ചു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനായി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തു നിന്നും പട്ടികവർഗ്ഗത്തിലെ ഈ ഒരു ദമ്പതികൾ മാത്രമാണ് പങ്കെടുക്കുന്നത്.ഇവർക്ക് റിപ്പബ്ലിക്ക് ദിന പരിപാടികൾ വീക്ഷിക്കുന്നതിനുള്ള അവസരത്തിനു പുറമെ രാഷട്രപതി ഭവൻ, പാർലമെൻറ്, മറ്റ് ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിക്കുന്നതിനുള്ള അവസരം കൂടി ലഭിക്കുന്നതാണ്. എല്ലാ വർഷവും ഇത്തരത്തിൽ ഒരു ദമ്പതികളെ പരിപാടിയിൽ പങ്കെടുപ്പിക്കാറുണ്ട്.

ഇന്ന് വൈകുന്നേരം ചിപ്പിലിത്തോട് കോളനിയിൽ 4 മണിക്ക് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച രാജേഷ്, ശാന്തി ദമ്പതികൾക്ക് യാത്രമംഗളം നേരുന്ന ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ദമ്പതികളെ ഷാൾ അണിയിച്ച് ആദരിച്ചു. വകുപ്പിൻ്റെ ഉപഹാരം പ്രസിഡൻ്റ് ദമ്പതികൾക്ക് നൽകി.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ, ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, റോസ്‌ലി മാത്യു, ലിസി ചാക്കോ കോടഞ്ചേരി ,പേരാമ്പ്ര ട്രൈബൽ എകസ്റ്റൻഷൻ ഓഫീസർമാരായ സലീഷ്’എസ്, ദീപക് ‘കെ എന്നിവരും വാർഡൻ സൂരജ്, പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം പൂളയിൽ പ്രേമ, എസ്. റ്റി പ്രൊമോട്ടർ ബോവസ് തുടങ്ങിയവർ പങ്കെടുത്തു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©