കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകും. കർഷക കോൺഗ്രസ്

ഓമശ്ശേരി: സർക്കാരും വന വകുപ്പും കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗ അക്രമണങ്ങളിൽ നിസംഗത പുലർത്തുന്ന സാഹചര്യത്തിൽ, അവയെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ മുന്നറിയിപ്പു നൽകി. കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് യാതൊരു നിയമപരിരക്ഷയും നൽകരുത്. വന്യമൃഗങ്ങളിൽ നിന്നും കർഷകർക്കും അവരുടെ സ്വത്തുക്കൾക്കും സർക്കാരും വന വകുപ്പും സംരക്ഷണം ഒരുക്കണം. കാട്ടിൽ കയറുന്ന മനുഷ്യർക്കെതിരെ കേസെടുക്കുന്ന വനവകുപ്പിനെ പോലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവരുടെ ഉടമസ്ഥരും പരിപാലകരു മാ യിരിക്കുന്ന വനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേനപ്പാറ പെരുവല്ലി യിൽ കാട്ടുപന്നി നശിപ്പിച്ച കല്ലിടുക്കിൽ പിയൂസിന്റെ കൃഷിസ്ഥലം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കകണ്ണന്തറ സന്ദർശിച്ചു. സംസ്ഥാന സമിതി അംഗം അഗസ്റ്റിൻ ജോസഫ്, ജില്ലാ ട്രഷറർ സുബ്രഹ്മണ്യൻ കൂട്ടത്തായി, നിയോജകമണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ, രാജേഷ് ഉമ്മാത്തപറമ്പിൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©