പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രം ആറാട്ട് മഹോത്സവവും പ്രതിഷ്‌ഠാദിനവും 2024 ഫെബ്രുവരി 4 ഞായർ മുതൽ 10 ശനി വരെ

കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും പ്രതിഷ്‌ഠാദിനവും ഫെബ്രുവരി 4 ഞായർ മുതൽ 10 ശനി വരെ (1199 മകരം 21 മുതൽ 27 കൂടി) ക്ഷേത്രം മാർഗ്ഗദർശി ശ്രീ. എൻ. എൻ. രാജീവ്‌ജി അഗസ്‌ത്യമലയുടെ നേതൃത്വത്തിൽ ക്ഷേത്രം തന്ത്രി ശ്രീ. ഇളമന ശ്രീധരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ശ്രീ. വരുൺ നമ്പൂതിരി പാലാഞ്ചേരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

കാര്യപരിപാടികൾ

5 തിങ്കൾ കൊടിമരഘോഷയാത്ര വൈകുന്നേരം: കലവറ നിറയ്ക്കൽ ഘോഷയാത്ര ( തേവർ വയൽ ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും) കൊടിയേറ്റ്, അന്നദാനം.

6 ചൊവ്വ രാവിലെ : ഗണപതി ഹോമം ക്ഷേത്ര പൂജകൾ. വൈകുന്നേരം ദീപാരാധന അന്നദാനം, ഭഗവതി സേവ.

7 ബുധൻ രാവിലെ : ഗണപതി ഹോമം ക്ഷേത്ര പൂജകൾ. വൈകുന്നേരം ദീപാരാധന കളംപാട്ട് അന്നദാനം.

8 വ്യാഴം രാവിലെ : ഗണപതി ഹോമം ക്ഷേത്ര പൂജകൾ. വൈകുന്നേരം ദീപാരാധന അന്നദാനം.

9 വെള്ളി രാവിലെ : മഹാ ഗണപതി ഹോമം ക്ഷേത്ര പൂജകൾ. വൈകുന്നേരം : ദീപാരാധന, പള്ളിവേട്ട.

10 ശനി രാവിലെ കണികാണിക്കൽ അഭിഷേകങ്ങൾ, അപ്പ നിവേദ്യം, അന്നദാനം. വൈകുന്നേരം : ആറാട്ട് (ആറാട്ട് കടവിൽ ഗണപതി ഹോമം ആറാട്ട് സദ്യ, ആറാട്ട് പൂജ).


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©