കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ജനങ്ങൾ ഒരുമിച്ച് തടയണ നിർമിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പകുതിയോളം വാർഡുകൾ കുടിവെള്ളം ആശ്രയിക്കുന്ന ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന പത്താഴപ്പാറ പമ്പ് ഹൗസിൽ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് കാരണം ആവശ്യത്തിന് വെള്ളം പമ്പ് ഹൗസിൽ ഇല്ലാതെ വന്നു.

ഇത് പരിഹരിക്കുവാൻ വേണ്ടി വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ തടയണയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഫലമായി ജലനിർപ്പ് ഉയർന്നതുകൊണ്ട് ഇന്ന് മുടങ്ങാതെ പമ്പ് പ്രവർത്തിപ്പിക്കാൻ സാധിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©