പുലിക്കയം പുഴയിൽ തടയണ സ്ഥാപിച്ചു

കോടഞ്ചേരി: കടുത്ത വേനലിനെ അതിജീവിക്കുന്നതിനും വേനൽക്കാലത്ത് കുട്ടികൾക്ക് നീന്തൽ പഠിക്കുവാനും സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു പോകുന്നത് നിയന്ത്രിക്കുന്നതിനും ആയി പുലിക്കയം തടയണയുടെ ചീർപ്പുകൾ പുനസ്ഥാപിച്ചു.

ട്രഷറി നിയന്ത്രണങ്ങൾ കാരണം ബില്ലുകൾ മാറാത്തതുമൂലം നിരവധി തവണ ടെൻഡർ ക്ഷണിച്ചിട്ടും 2.33 ലക്ഷം രൂപ മുതൽ മുടക്കിൽ പുലിക്കയം മുറംപാത്തി ചെക്ക് ഡാമുകൾക്ക് പുതിയ ചീർപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി കരാറുകാർ ഏറ്റെടുക്കാൻ തയ്യാറായില്ല.

ആറു തവണ ഈ ടെണ്ടർറായും രണ്ട് തവണ കൊട്ടേഷൻ ആയും ടെൻഡർ ക്ഷണിച്ചെങ്കിലും മേൽ പ്രവർത്തിക ഏറ്റെടുക്കാത്തതിനാൽ പ്രദേശവാസികളുടെ ആഗ്രഹപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ ബദൽ സംവിധാനം ഒരുക്കുകയാണ് ചെയ്തത്.

വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവരുടെ മേൽനോട്ടത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടാസ്ക്ക് ഫോഴ്സ് അംഗങ്ങളായ സിനീഷ്കുമാർ സായി , സിജോ കാരിക്കമ്പിൽ , ബിനു മാത്യു ചൂരത്തൊട്ടിയിൽ , രാജൻ മുറംപാത്തി , ജോഷ്വ , ബിബി തിരുമല , നാരായണൻ , ജോബി ചക്കാല ,ബിജു ഓത്തിക്കൽ എന്നിവർ ചേർന്ന് ചെക്ക് ഡാമിൽ വന്നടിഞ്ഞിരുന്ന മരക്കുറ്റികൾ മുറിച്ചുമാറ്റി തെങ്ങിൻ തടിയുടെ ചീർപ്പുകൾ നിരത്തി തടയണ പുനസ്ഥാപിച്ചു.

ചീർപ്പുകൾക്ക് ആവശ്യമായ തെങ്ങിൻതടികൾ കോടഞ്ചേരി പള്ളിയും, കുര്യൻ പുലിമലയും സൗജന്യമായി നൽകിയത് കോടഞ്ചേരി മില്ലിൽ കൊണ്ടുപോയി അറത്ത് ഉരുപ്പടികൾ ആക്കിയാണ് മേൽ പ്രവർത്തി പൂർത്തീകരിച്ചത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©