മലബാർ റിവർ ഫെസ്റ്റിവൽ പത്താം എഡിഷൻ ജൂലായ് 25 മുതൽ

കോടഞ്ചേരി: ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ഓളപ്പരപ്പിൽ സാഹസികതയുടെ തുഴയെറിയാൻ കയാക്കിംഗ് മത്സരം വരവായി. മലബാർ റിവർ ഫെസ്റ്റിവൽ പത്താം എഡിഷൻ ജൂലായ് 25 മുതൽ നാല് ദിവസം നടക്കും. വൈറ്റ് വാട്ടർ കയാക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവലിൽ പ്രീ-ഇവന്റുകൾ ഉൾപ്പെടെ സംഘടിപ്പിക്കും.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയും വേദിയാകും. കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിംഗ്) കയാക്കിംഗ് നടക്കും. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രഥമയോഗം കലക്ടറുടെ ചേംബറിൽ ചേർന്നു.

Sorry!! It's our own content. Kodancherry News©