കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ നടത്തി

കോടഞ്ചേരി :കാലവർഷക്കെടുതിയും വില തകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും മൂലം കടക്കണിയിൽ ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും വന്യമൃഗ ശല്യം മൂലവും, വിവിധ കാരണങ്ങളാൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് സാമ്പത്തിക സഹായം ഉടൻ വിതരണം നൽകണമെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു.

വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ഇലക്ഷൻ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തി. കോൺഗ്രസ് കോടഞ്ചേരി മണ്ഡലം നേതൃത്വ കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലംപ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ചിന്നാ അശോകൻ, സണ്ണി കാപ്പാട്ട് മല, വി ഡി ജോസഫ്, റോയി കുന്നപ്പള്ളി,ആഗസ് ത്തി പല്ലാട്ട്, ആന്റണി നീർവേലി, ടോമി ഇല്ലിമൂട്ടിൽ,ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഒത്തിക്കൽ, ലീലാമ്മ മംഗലത്ത്, റെജി തമ്പി, ബേബി കളപ്പുര, വിൽസൺ തറപ്പിൽ എന്നിവർ പ്രസംഗിച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©