മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കോടഞ്ചേരി സ്വദേശി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു.മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള  പുരസ്കാരം  ആനിമേറ്ററും സംവിധായകനുമായ ജോഷി ബെനഡിക്റ്റും നിർമ്മാതാവ് റോബിൻസൺ തോമസും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. “A Coconut Tree”എന്ന ആനിമേഷൻ സിനിമയാണ് പുരസ്കാരത്തിന് അർഹമായത്.

പുല്ലൂരാംപാറ സ്വദേശിയായ കലാകാരനും ആനിമേറ്ററും ആണ് ജോഷി ബെനഡിക്ട് .തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനിയായ ടൂൺസ് ആനിമേഷനിൽ ജോലി ചെയ്യുകയും നാഷണൽ ഇൻറർനാഷണൽ ആനിമേഷൻ പ്രോജക്ടുകൾക്ക് Creative head ആയും Animator ആയും പ്രവർത്തിച്ചു. *A Coconut Tree* എന്ന അദ്ദേഹത്തിന്റെ അനിമേഷൻ ഫിലിം ജനശ്രദ്ധ പിടിച്ചുപറ്റി. സ്വദേശത്തും വിദേശത്തും ചലച്ചിത്രമേളകളിൽ അദ്ദേഹത്തിന്റെ Animation Short film പ്രദർശിപ്പിക്കുകയുണ്ടായി. 24 ലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ Signature ഫിലിം അദ്ദേഹത്തിന്റെയായിരുന്നു. വിശ്വപ്രസിദ്ധ ഇൻറർനാഷണൽ പബ്ലിഷറായ ഹാർപ്പർ കോളിൻസ് അദ്ദേഹത്തിന്റെ പന്നിമലത്ത് എന്ന ഗ്രാഫിക് നോവൽ ‘Pig flip’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് Translate ചെയ്തു ആമസോണിലൂടെ വിറ്റഴിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ Animation Short film ‘ *Touched As Water* ‘ പ്രദർശനത്തിനായി ഒരുങ്ങുന്നു.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് , ഡോ.എൽ മുരുകൻ,ജൂറി അംഗങ്ങൾ   എന്നിവർ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തു. 

Sorry!! It's our own content. Kodancherry News©