സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷതവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് തോമസ് സ്വാഗതം പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
കോടഞ്ചേരിയിലെ ഹാൻഡ് ബോളിന്റെ വളർച്ചയ്ക്ക് തുടക്കമിട്ട സുഗത് കുമാർ സി എ,കോടഞ്ചേരി ഗവൺമെന്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ മാർട്ടിൻ TD,കോഴിക്കോട് ഹാൻഡ് ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി കെ.രാമദാസ്, ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻ വിപിൻ സോജൻ, കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവിച്ചൻ മാത്യുഎന്നിവരെ ചടങ്ങിൽ ആദരിച്ചു.
പിടിഎ പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, പി ടി എ പ്രസിഡന്റ് ഷിബു പുതിയേടത്ത്, ജില്ല ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാനുവൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന ഫുട്ബോൾ മത്സരത്തിൽ ഇൻവിസിബിൾ യുണൈറ്റഡ് കോടഞ്ചേരി ഒന്നാം സ്ഥാനവും, ഡ്രീം സ്ട്രൈക്കേഴ്സ് കോടഞ്ചേരി രണ്ടാം സ്ഥാനവും റെഡ് വിങ്സ് കോടഞ്ചേരി മൂന്നാം സ്ഥാനവും നേടി.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ഹാൻഡ്ബോൾ കോച്ച് രാജേഷ് മുരളീധരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ച് സോസിം സി എ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/JcUTQ3QrN4wBR0KA8HlZ3V
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw