ആവേശോജ്വലമായി പതിനാറാമത് കോടഞ്ചേരി സംഗമം:
മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന കോഴിക്കോടൻ മലയോര ഗ്രാമമായ കോടഞ്ചേരിയിൽ നിന്നും പ്രവാസികളായി ബ്രിട്ടനിൽ എത്തിച്ചേർന്നവരുടെ പതിനാറാമത് വാർഷിക സംഗമം ജൂലൈ 1, 2,3തീയതികളിൽ സസക്സിലെ ഗാവസ്റ്റൺ ഹാളിൽ പ്രൗഡോജ്വലമായി കൊണ്ടാടി.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അവസാനിച്ചു.
കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ, കായികപരിപാടികളാൽ സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ഒത്തുചേരൽ.
പ്രസിഡൻറ് ബെന്നി വർഗീസ്, സെക്രട്ടറി വിനോയ് ജോസഫ്, ട്രഷറർ സജി വർക്കി, വൈസ്പ്രസിഡൻറ് ഷാൻറി ബാബു, ജോയിൻറ് സിക്രട്ടറി റോസ്‌ലിൻ രാജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. എല്ലാ പ്രായക്കാർക്കും മതിമറന്ന് ഉല്ലസിക്കുവാനുള്ള പരിപാടികളാൽ സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ കൂടിച്ചേരൽ.
കോടഞ്ചേരിയിലെ ആദ്യകാല യൂറോപ്യൻ പ്രവാസിയായ ജോർജ് ചെറിയാൻ നമ്പുടാകത്ത് സ്വിറ്റ്സർലാൻറിൽനിന്നും വന്ന് സംഗമത്തിൽ പങ്കെടുത്തു.
യുകെയിലെ കോടഞ്ചേരിക്കാരുടെ ആത്മീയാചാര്യനായ ഫാ.ലൂക്ക് മാറാപ്പള്ളി ഞായറാഴ്ച വിശുദ്ധകുർബാനക്കു ശേഷം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
അടുത്ത വർഷത്തേക്കുള്ള (2022-23) ഭാരവാഹികളായി പ്രസിഡന്റ് : ടോമിജോസഫ്, സെക്രട്ടറി : ജോൺസൻ തോമസ് പുലയൻപറമ്പിൽ, ട്രഷറർ: സജിമോൻ വർഗീസ്സ് വൈസ് പ്രസിഡന്റ് സിന്ധു വിനോയ്, ജോയിന്റ് സെക്രട്ടറി ഷീന ജോജി എന്നിവരെ തിരഞ്ഞെടുത്തു.
ലണ്ടനിലെ പല മലയാളി സംഘടനകളുടെയും ഭാരവാഹിയായ ടോമി ജോസഫ് ചാരിറ്റി പ്രവർത്തനങ്ങളിലെ തന്റെ അനുഭവസമ്പത്തും സംഘടനാ മികവും മുതലാക്കി കോടഞ്ചേരി സംഗമത്തിന്റെ ഭാവി പരിപാടികളിൽ പുതു ദിശാബോധമേകുമെന്നത് ഉറപ്പാണ്.
യൂ കെ യിലെ കോടഞ്ചേരിക്കാർക്ക് അടുത്ത വര്ഷം വിപുലവും വൈവിധ്യമുള്ളതുമായ പരിപാടികൾ സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. യൂ കെ യിലെ പരിപാടികൾക്കൊപ്പം നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും പൂർവാധികം ആവേശത്തോടെ മുമ്പോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ടാണ് ഭാരവാഹികൾ ചുമതല ഏറ്റെടുത്തത്.
*** *** **** *** **** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/