കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക്
കോടഞ്ചേരി: കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക്. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്.
ബിന്ദുവിൻ്റെ തലയ്ക്കും, പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്. രാവിലെ 6 മണിക്കാണ് സംഭവം. ബിന്ദുവിൻ്റെ ഭർത്താവ് ഷിബുവാണ് ഇരുവരേയും വെട്ടിയത്.
ബിന്ദു രാവിലെ വീടിൻ്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് വെട്ടേറ്റത്, ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോഴാണ് ഉണ്യാതക്ക് വെട്ടേറ്റത്.
ഉണ്യാത കഴിഞ്ഞ ദിവസമാണ് മകളുടെ അടുത്ത് എത്തിയത്. .ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഇവിടെനിന്ന് രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. ഇവരെ കൂടാതെ രണ്ടു മക്കൾ കൂടി വീട്ടിൽ ഉണ്ടായിരുന്നു. അവർ ഓടിയെത്തിയപ്പോഴേക്കും ഷിബു കടന്നുകളഞ്ഞു.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ