Oplus_0

കണ്ണോത്ത്  കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി

കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി. ഈ മാസം 10 ന് പുലർച്ചെയാണ് കപ്യാരുമലയിൽ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയത്. നിരവധി സിസിടിവികളും ഫോൺ രേഖകളും പരിശോധിച്ചതിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട ടാങ്കർ ലോറി വയനാട് കമ്പളക്കാടിനടുത്തു നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതിയെയും പോലീസ് അവിടെ നിന്നും പിടി കൂടിയിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശിയായ നിസാർ അഹമ്മദ്‌ ആണ് പോലീസിന്റെ പിടിയിലായത് കൂടെയുള്ള മറ്റു പ്രതികൾ ഉടനെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

ഇതിന് മുൻപ് ഈ മാസം മൂന്നിന് രാത്രിയിലും കണ്ണോത്ത് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിനും തള്ളിയിരുന്നു. അതിന്റെ പിന്നിലും ഇതേ സംഘമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജിന്റെ നിർദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തിൽ കോടഞ്ചേരി എസ്. എച്ച്. ഒ സജു എബ്രഹാം, എസ് ഐ സന്ദീപ് ഇ എം,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, സുനിൽ കുമാർ NS, രജിലേഷ്, ഷിബു കെ ജെ എന്നിവർ ചേർന്ന സംഘമാണ് ടാങ്കറും പ്രതിയേയും പിടി കൂടിയത്.


Sorry!! It's our own content. Kodancherry News©