നാടിന്റെ ഓര്‍മ്മകള്‍ പുതുക്കി പ്രൗഢോ ജ്ജ്വലമായി യു കെ യിലെ കോടഞ്ചേരിക്കാരുടെ 19 മത് മെഗാ സംഗമം
കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പത്തൊന്പതാമത് വാര്‍ഷിക സംഗമം ഡെവണിലെ ഹേട്രീ ആക്ടിവിറ്റി സെന്റ്ററിൽ വച്ച് ജൂലൈ 10,11,12 തീയതികളില്‍ നടത്തപ്പെട്ടു.

2008 ല്‍ ആരംഭിച്ച കോടഞ്ചേരി സംഗമം യുകെയിലുള്ള കോടഞ്ചേരിക്കാരുടെ വർഷം തോറുമുള്ള സംഗമ വേദിയാണ്, പ്രായഭേദമെന്ന്യേ കോടഞ്ചേരിക്കാര്‍ ഒത്തുകൂടുകയും തങ്ങളുടെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വര്‍ഷവും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

നൂറിലധികം ആളുകൾ പങ്കെടുത്ത ഇത്തവണത്തെ സംഗമം പതിവു പോലെ മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്‌ക്കാരിക, കായിക പരിപാടികള്‍ വെള്ളിയാഴ്ച വൈകുന്നേരം കോടഞ്ചേരി സ്വദേശിയായ ഫാദര്‍ ലൂക്ക് മരപ്പിള്ളി നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
കോടഞ്ചേരി പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ ശ്രീ സി കെ കാസിം, പഞ്ചായത്ത് ഭാരവാഹികൾ, പാരിഷ് പ്രീസ്റ്, മറ്റ് പൗരപ്രമുഖർ തുടങ്ങി നാട്ടിൽ നിന്നുള്ള നിരവധി പേരുടെ ആശംസാ സന്ദേശ വിഡിയോകൾ ഉദ്‌ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

കോടഞ്ചേരി സംഗമം വര്ഷങ്ങളായി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു നാട്ടിൽ നിന്നുമുള്ള സന്ദേശങ്ങൾ.
യുകെയുടെ വിദൂര ദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബങ്ങള്‍ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകള്‍ പാടിയും രാവേറെ വൈകി, പുലരുവോളം തന്നെ വിവിധ കലാപരിപാടികളില്‍ മുഴുകി സമയം ചെലവഴിച്ചു .കോടഞ്ചേരിയുടെ പ്രത്യേകമായ ലോഗോ ആലേഖനം ചെയ്ത തൊപ്പിയുമണിഞ്ഞു ശനിയാഴ്ച ഉച്ച വരെ പ്രായഭേദമന്യേ എല്ലാവരും വിവിധയിനം കായിക മത്സരങ്ങളിൽ പങ്കെടുത്തു.
കേരളീയ നാടൻ വിഭവങ്ങളാൽ സമൃദ്ധമായ ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാവാസനകള്‍ പുറഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന പരിപാടികള്‍, നൃത്ത വിസ്മയങ്ങള്‍ കൊണ്ടും, ഫൺ ഗെയിംസുകൾ കൊണ്ടും വേറിട്ട് നിന്നു. അതുപോലെ ഈ മാസം ബർത്ഡേയ് ആഘോഷിക്കുന്നവരുടെ സന്തോഷത്തിൽ പങ്കുചേർന്നുശനിയാഴ്ച വൈകുന്നേരത്തെ ബാര്‍ബിക്യു വും നൃത്തച്ചുവടുകളും വേൾഡ് കപ്പ് ഫുട്ബോൾ മത്സരം തുടങ്ങും വരെ നീണ്ടു.

വേൾഡ് കപ്പ് ഫുട്ബോൾ മത്സരതോടനുബന്ധിച്ചു നടത്തിയ പ്രവചന മത്സരങ്ങൾ ഫുട്ബോൾ പ്രേമികളിൽ ആവേശം നിറച്ചു.
മലയാളം കുര്‍ബാനയോടെ ആരംഭിച്ച ഞാഴറാഴ്ച ദിവസം, ഗ്രൂപ്പ് ഫോട്ടോക്കും വരുന്ന വര്‍ഷത്തെ സംഗമത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണം. അടുത്ത വര്‍ഷം വീണ്ടും കാണുമെന്ന ഉറപ്പോടെ എല്ലാവരും മനസ്സ് നിറഞ്ഞു അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങി, അടുത്ത വര്ഷം ജൂലൈ രണ്ടാമത്തെ വീക്കെൻഡിൽ വീണ്ടും ഒത്തുകൂടാമെന്ന ഉറപ്പോടെ…
ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ജോയി അബ്രഹാം ഞള്ളിമിക്കല്‍ (പ്രസിഡന്റ്), ജോൺ ടി സി തേക്കുംകാട്ടിൽ (സിക്രട്ടറി), രാജീവ് തോമസ് വാവലുകുന്നേൽ (ട്രഷറര്‍), ഏലിയാമ്മ ജോസഫ് പൊട്ടയിൽ (വൈസ് പ്രസിഡന്റ), ജിജി പ്രിൻസ് മാങ്കുടിയിൽ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ നേതൃത്വംനല്‍കി.
അടുത്ത വര്ഷം ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിലേക്കായി ഭാരവാഹികളായി ജോൺസൻ തോമസ് പുലയൻപറമ്പിൽ (പ്രസിഡന്റ്), ബെന്നി വര്ഗീസ് കണ്ടെത്തുംതൊടുകയിൽ (സിക്രട്ടറി), സജി കുന്നത്ത് (ട്രഷറര്‍), ഷൈനി ടോമി അമ്പാട്ട് (വൈസ് പ്രസിഡന്റ്), ജാസ്മിൻ ലാല്സൺ കൊല്ലംകുടിയിൽ (ജോയന്റ് സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

കോടഞ്ചേരി സംഗമത്തിന്റെ മുൻ വർഷത്തെയും, ഈ വർഷത്തെയും ഫോട്ടോകളും, നാട്ടിൽ നിന്നുള്ള ആശംസകളും അടങ്ങിയ പ്രത്യേക വീഡിയോ കാണാം –
YouTube : https://youtu.be/9jgDvVV-zUA?si=IHDQqJSYRVDFqtI6
Facebook: https://www.facebook.com/share/v/1DP5sH2tGy/