കർഷക പ്രശ്നങ്ങളിൽ കേരളത്തിലെ ജനദ്രോഹി സർക്കാർ നിസ്സംഗത കൈ വെടിയണം. അഡ്വപി എം നിയാസ്.

താമരശ്ശേരി: ഇതുവരെ സംഭരിച്ച കാർഷിക വിളകളുടെ വില കൊടുക്കാത്ത, കടാശ്വാസത്തിന്റെ പേരിൽ കൊടുക്കാനുള്ള സർക്കാർ വിഹിതം നൽകാത്ത, കർഷക ക്ഷേമ പദ്ധതിയെ പ്രഹസനമാക്കുന്ന, കാർഷികോത്പ്പന്നങ്ങൾക്ക് അർഹമായ വില വാങ്ങി കൊടുക്കാൻ കഴിയാത്ത, കർഷകരെയും കാർഷിക വിളകളെയും വന്യമൃഗ ശല്യത്തിൽ നിന്ന് രക്ഷിക്കാൻ പറ്റാത്ത, കൃഷി ഭൂമിയെ വനഭൂമിയും,വന്യ ജീവി സങ്കേതവുമാക്കാൻ വെമ്പുന്ന, കേരളത്തിലെ ജനദ്രോഹി സർക്കാർ കർഷക പ്രശ്നങ്ങളിൽ ഉള്ള അതിന്റെ നിസ്സംഗത വെടിയണമെന്ന് KPCC ജനറൽ സിക്രട്ടറി അഡ്വ.പി എം നിയാസ് ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട കക്ഷികളുമായി വേണ്ട രീതിയിൽ ചർച്ചകൾ നടത്താതെ, നിലവിലുള്ള കോടതിവിധികളെ മറികടക്കാനും, കുത്തക മുതലാളി മാരെയും റിയൽ എസ്റ്റേറ്റ്, ക്വാറി മാഫിയകളെ സഹായിക്കാനും ഉദ്ദേശിച്ച് കൊണ്ട് തിടുക്കത്തിൽ തട്ടി ക്കൂട്ടുന്ന വനനിയമ ഭേദഗതികൾ 100% കർഷക സൗഹൃദവും സുസ്ഥിര വികസനത്തിന് ഉതകുന്നതുമാകണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ഹബീബ് തമ്പി,ഐപ്പ് വടക്കേത്തടം, ജോസ് കാരിവേലി, എൻ ചന്ദ്രൻ, പി എം രാജൻ ബാബു,വേണുഗോപാലൻ നായർ,നവാസ് ഈർപ്പോണ,പി റ്റി സന്തോഷ് കുമാർ, എ എസ് ജോസ്, റ്റി പി നാരായണൻ പാപ്പച്ചൻ കൂനംതടം,സി പി നാരായണൻ സണ്ണി കുഴംപാല,കമറുദ്ദീൻ അടിവാരം,പുഷ്പവണി ചാത്തമംഗലം,ഷിൽന ഷിജു ,ചാക്കോ പിള്ളച്ചിറ, മനോജ് വാഴപ്പറമ്പിൽ, ശരീഫ് വെളിമണ്ണ സുജിത്ത് കറ്റോട്, സുനിൽ പ്രകാശ്, സോജൻ ആലക്കൽ അഹമ്മദ് കുട്ടി കട്ടിപ്പാറ എന്നിവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് സി എം സദാശിവൻ സ്വാഗതവും, ജനറൽ സെക്രട്ടറി അസ് ലം കടമേരി നന്ദിയും പറഞ്ഞു.

*** ***** *** ***** *** 

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©