കരന്റ് ചാർജ്ജ് വർദ്ദനവ് സർക്കാർ പിൻവലിക്കണം : മുസ്ലിം ലീഗ്
കോടഞ്ചേരി: സർക്കാറിന്റെ കെടുകാര്യസ്ഥത മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മേൽ ഇരുട്ടടിയായി വർദ്ദിപ്പിച്ച വൈദ്യുതി ചാർജ് സർക്കാർ പിൻവലിക്കണമെന്നും സർക്കാറിന്റെ ദൂർത്ത് കൊണ്ടും വികലമായ സാമ്പത്തിക നയം കൊണ്ടും ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 7 വർഷം കൊണ്ട് 8 തവണയാണ് ഇതിനോടകം വൈദ്യുതി ചാർജ്ജ് വർദ്ദിപ്പിച്ചത്.
വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോടഞ്ചേരി കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ.മുഹമ്മദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജന.സെക്രട്ടറി പി.കെ അബ്ദുൽ കഹാർ, ട്രഷറർ മുനീർ ചെമ്പുകടവ്, ഭാരവാഹികളായ വി അബൂബക്കർ മൗലവി, അബ്ദുള്ള തെയ്യപ്പാറ, പി.വി.അബ്ദു , കെ.പി അബ്ദുറഹിമാൻ, ഷാഫി മുറമ്പാത്തി, റഹീം കണ്ണത്ത്, സക്കീർ തട്ടൂർ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ് ചെമ്പുകടവ്, പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ് നൂറാം തോട്, വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നസീറ ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ