പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നു
കോടഞ്ചേരി :നെല്ലിപ്പൊയിൽ വില്ലേജിൽ കുണ്ടൻതോട്ടിൽ വന്യമൃഗശല്ല്യം രൂക്ഷം. പകൽ സമയത്ത് വരെ കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ താവളമാക്കിയിരിക്കുകയാണ്. കൃഷിനാശവും വന്യജീവികളെ കൊണ്ട് മനുഷ്യജീവനുവരെ ഭീഷണിയാണ്.
പ്രദേശത്തു നിന്നും സൗകര്യമുള്ള പ്രദേശങ്ങളിലേക്ക് വീടും കൃഷിയും ഉപേക്ഷിച്ച് വാടകക്ക് താമസിക്കുകയാണ് പല കുടുംബങ്ങളും. ആന, പന്നി, മാൻ, കുരങ്ങ് മുതലായ കാട്ടുമൃഗങ്ങളിൽ നിന്നും കർഷകരെയും കൃഷിയേയും സംരക്ഷിക്കണമെന്നാവശ്യപെട്ടുകൊണ്ട് അബ്രഹാം കുളവട്ടത്തിൽ, മനോജ് വാഴപ്പറമ്പിൽ ,ബെന്നി പുതുപ്പള്ളി, കുട്ടി പുതുപ്പള്ളി ,വിൽസൺ മാളിയേക്കൽ, വക്കച്ചൻ പൊയ്കയിൽ , ചാക്കോ പോർക്കാട്ടിൽ, നാസർ പുളിക്കൽ, എന്നിവർ പരാതിപെട്ടു.
നിരവധി പേരുടെ കൃഷികളാണ് കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത്. ആഴ്ചകൾക്ക് മുന്നേ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ ഫോറസ്റ്റുകാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല എന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും, കാട്ടുമൃഗങ്ങളെ കൃഷിയിടത്തുനിന്നും തുരുത്തുകയും ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
*** ***** *** ***** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ