കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് വീണ്ടും ഇടിഞ്ഞു : ഗതാഗതം പൂർണമായും നിരോധിച്ചു.

കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണി പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് രണ്ടുമാസം ആകുന്നു . മൂന്നുവർഷം എടുത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ റോഡ് ഇടിഞ്ഞ് താഴ്ന്നത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡിനാണീ ദുരവസ്ഥ.

അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിന്റെ ഒരു ഭാഗം രണ്ടുമാസം മുൻപ് പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. നിലവിൽ ചെറിയ വാഹനങ്ങൾ ഇതുവരെയും കടന്നു പോയെങ്കിലും റോഡിന്റെ മറുഭാഗത്തെ കെട്ട് കൂടി ഇടിഞ്ഞതിനാൽ അടിഭാഗത്ത് മണ്ണ് പൂർണമായും ഇളകി നീങ്ങുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ ഗതാഗതം പൂർണമായും പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നിരോധിച്ചു.

 

മുകളിലെ ടാറിങ് മാത്രമാണ് നിലനിൽക്കുന്നത് . വാഹനങ്ങൾ കടന്നു പോയാൽ കൂടുതൽ ഇടിഞ്ഞു വൻ അപകടം ഉണ്ടാകും എന്ന സാഹചര്യത്തിലാണ് ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നത്.

കോടഞ്ചേരി ഈങ്ങാപ്പുഴ റോഡിൽ ബസ്സിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇരട്ടി തുക നൽകി വേണം യാത്ര ചെയ്യാൻ. ഒരുഭാഗത്ത് ബസ് നിർത്തി. 300 മീറ്ററോളം നടന്നുപോയി വേണം അടുത്ത ബസ്സിൽ കയറാൻ, അതും ചെളി നിറഞ്ഞ റോഡിലൂടെ. നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികളും ഈങ്ങാപ്പുഴയിലെ ഡയാലിസിസ് സെന്ററിൽ ഡയാലിസിസിനു എത്തുന്ന രോഗികളും, പൊതുജനങ്ങളും ഈങ്ങാപ്പുഴയിൽ നിന്നും കോടഞ്ചേരി യിലേക്ക് എത്തിച്ചേരാനുള്ള റോഡാണ് മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഇടിഞ്ഞു ഇരിക്കുന്നത്. കരാറുകാരൻ ആദ്യം ഇടിഞ്ഞ ഭാഗത്തെ മണ്ണും ചെളിയും മാറ്റിയെങ്കിലും രണ്ടുമാസമായിട്ട് ഇതുവരെയും പണി ആരംഭിച്ചിട്ടില്ല.

 ഗ്യാരണ്ടിയോടു കൂടി പണിത റോഡിന്റെ ദുരവസ്ഥക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്യാരന്റി ഉണ്ട് എന്ന കാരണത്താൽ സർക്കാരിന് നഷ്ടം ഉണ്ടാകുന്നില്ല എങ്കിലും, പൊതുജനങ്ങൾ നഷ്ടങ്ങൾ സഹിച്ചു വേറെ വഴിയിൽ പോവുകയും, ധന നഷ്ടവും സമയ നഷ്ടവും ആര് നികത്തും എന്നാണ് ചോദ്യം. കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തുകയും റോഡ് തകർന്നപ്പോൾ ഉടൻ പരിഹാരം ഉണ്ടാക്കും എന്നും പറഞ്ഞിട്ട് യാതൊരുവിധ നടപടികളും എടുക്കാത്തതിനാൽ നാട്ടുകാർ രോഷാകുലർ ആണ്.

****** ******

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

 

Sorry!! It's our own content. Kodancherry News©