സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി

ഓമശ്ശേരി : സംസ്ഥാന ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഓമശ്ശേരി പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് അബ്ദുൾ നാസർ നിർവഹിച്ചു.ഓമശ്ശേരി പഞ്ചായത്തിലെ മുടൂർ വളവും , ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവുമാണ് സ്നേഹാരാമങ്ങൾ നിർമ്മിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടത്തായ് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെയും ,വേനപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെയും നൂറോളം എൻഎസ്എസ് വോളണ്ടിയേഴ്സ് ചേർന്ന് ആദ്യഘട്ടമായി മുടൂർ വളവ് വൃത്തിയാക്കി. ഓമശ്ശേരി പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ മാസ്റ്റർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പ്രോഗ്രാം ഓഫീസർമാരായ ജിജി ജോസഫ് , ഐഡ സെബാസ്റ്റ്യൻ ,അധ്യാപകരായ സ്മിത അഗസ്റ്റിൻ ,സഞ്ജു ദേവസ്യ എന്നിവർ നേതൃത്വം നൽകി.

************

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് https://www.facebook.com/KodancherryNews/

വെബ് സൈറ്റ്: www.kodancherry.com

യൂട്യൂബ് ചാനൽ :https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©