വ്യക്തിമുദ്ര പുരസ്കാരം മൂന്നാം തവണയും കോടഞ്ചേരി സ്വദേശി വിനേഷ് കെ. വി യ്ക്ക്
കോടഞ്ചേരി: വ്യക്തിമുദ്ര പുരസ്കാരം മൂന്നാം തവണയും കോടഞ്ചേരി സ്വദേശിക്ക്. കേരളം നിലവിൽ വരുന്നതിന് മുൻപ് ഉള്ള നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ (ഇന്നത്തെ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ) ചരിത്രത്തെയും, തിരുവിതാംകൂർ ഭരണാധികാരികളെയും സംബന്ധിച്ച നിരീക്ഷണങ്ങൾക്ക് ആണ് ഈ അംഗീകാരം.
കോടഞ്ചേരി സ്വദേശി അഡ്വ.വിനേഷ് കെ.വി യ്ക്ക് തിരുവനന്തപുരം കൃഷ്ണവിലാസം കൊട്ടാരം ലെവി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വ്യക്തിമുദ്ര അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയും, പൊന്നാട ചാർത്തൽ പ്രിൻസ് അവിട്ടം തിരുനാൾ ആദിത്യവർമ്മയും നിർവഹിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY