സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ‘വിഷൻ-2023 ‘സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിഷൻ-2023’ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി. സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് ഐ പ്ലസ് ക്ലിനിക്ക് സഹകരണത്തോടെ ക്യാമ്പ് നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സ്കൗട്ട് അഖിൽ ജോണി സ്വാഗതമാശംസിച്ച ചടങ്ങിൽ ഗൈഡ് ജ്യോതി കൃഷ്ണ നന്ദിയർപ്പിച്ചു.തുടർന്ന് 250ഓളം വരുന്ന വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപക-അനദ്ധ്യാപകരും ക്യാംപിൽ പങ്കെടുത്തു. ഐ പ്ലസ് ക്ലിനിക്ക് മാനേജർ സ്വപ്ന ഭാസ്ക്കർ, ഒപ്റ്റോമെട്രിസ്റ്റ് അഭിജിത്ത് ലാൽ,സെബിൻ സാബു എന്നിവർ നേത്ര പരിശോധന നടത്തി.സ്കൗട്ട്- ഗൈഡ് പട്രോൾ ലീഡേഴ്സ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.നിരന്തരമായ സ്ക്രീൻ ഉപയോഗവും,ഇൻഫെക്ഷൻ കാരണവും അൻപതിലേറെ വിദ്യാർത്ഥികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിച്ചതായി കണ്ടെത്തി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY