ചിപ്പിലിത്തോട് – തളിപ്പുഴ ബൈപാസ്: പ്രതിഷേധമിരമ്പി ജനകീയ സംഗമം
അടിവാരം: നിർദിഷ്‌ട ചിപ്പിലിത്തോട്, മരുതിലാവ്- തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കി ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി നടത്തിയ ബൈപാസ് നിർമാണ ജനകീയ സംഗമത്തിൽ നാടിന്റെ പ്രതിഷേധം ഇരമ്പി.
കോഴിക്കോട്, വയനാട് ജില്ലയിൽ ആക്‌ഷൻ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന 30ൽ പരം സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ജനകീയ സംഗമത്തിലും മുന്നോടിയായി നടന്ന പ്രകടനത്തിലും പങ്കെടുത്തു.
അടിവാരത്തു സംഘടിപ്പിച്ച ബൈപാസ് നിർമാണ ജനകീയ സംഗമം താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്‌തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം ജീവി ക്കാനുള്ള അവകാശമാണെന്നും ചുരത്തിലെ ഇന്നത്തെ ദുരിതാവസ്ഥയ്ക്ക പരിഹാരമായ ബൈപാസ് എത്രയും വേഗം നിർമിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങൾക്കു മുന്നിൽ സാങ്കേതിക തടസ്സങ്ങളെ മാറ്റി നിർത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. ആക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, വിവിധ സംഘടന പ്രതിനിധി കളായ എം.എ.റസാഖ്, വി.എം.ഉമ്മർ, ഗിരീഷ് തേവള്ളി, ഗിരീഷ് ജോൺ, അമീർ മുഹമ്മദ് ഷാജി, ജോണി പാറ്റാനി, വൈത്തിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എൻ.ഒ. ദേവസ്യ, ഫാ. ജോണി ആൻ്റണി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ്, വി.കെ. മൊയ്തു മുട്ടായി, ബിജു താന്നി ക്കാക്കുഴി, ജ്യോതിഷ് കുമാർ വൈത്തിരി, സൈദ് തളിപ്പുഴ, അഷ്റഫ് വൈത്തിരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നജ്‌മുന്നീസ ഷെരീഫ് (പുതുപ്പാടി), അലക്‌സ് തോമസ് ചെമ്പകശ്ശേരി (കോടഞ്ചേരി), ജില്ലാ പഞ്ചായത്ത് മെംബർ അംബിക മംഗലത്ത്, അന്നമ്മ മാത്യു, ഷം സുദ്ദീൻ ചെറുവാടി, സി.എ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY