തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിയിലെ കർഷകർക്ക് ജൈവവളം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ചാണകം ടൈക്കോ ഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച് ജൈവവളം ആക്കി തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിയിലെ കർഷകർക്ക് ജൈവവളം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഈ പദ്ധതിയിലൂടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 5 ക്ഷീരോൽപാദന സഹകരണ സംഘങ്ങൾക്ക് കീഴിൽ 38 ചെറുകിട ക്ഷീരസംരംഭങ്ങൾ 10000 രൂപ ഗ്രാമപഞ്ചായത്ത് സബ്സിഡി നൽകി ആരംഭിക്കുവാൻ സാധിച്ചു. ഇവർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ജൈവവളം വിൽക്കുവാൻ ആവശ്യമായ മാർക്കറ്റ് കോടഞ്ചേരിയിൽ തന്നെ ലഭ്യമാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

മൈക്കാവ് ക്ഷീരോൽപാദന സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷ്റഫ് മുഖ്യ അതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, ചിന്നമ്മ വായിക്കാട്ട്, ക്ഷീരസംഘം പ്രസിഡണ്ട്മാർ സെക്രട്ടറിമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

നാനാ തലങ്ങളിൽ നിന്നും പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകർക്ക് തെല്ലും ആശ്വാസമേകുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നുണ്ട്. മൈക്കാവ് ക്ഷീരസംഘം പ്രസിഡണ്ട് തോമസ് ജോൺ സ്വാഗതവും സെക്രട്ടറി ജിതിൻ ജെയിംസ് നന്ദിയും രേഖപ്പെടുത്തി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©