ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഹാട്രിക്ക് വിജയം
കോടഞ്ചേരി: ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ – യൂത്ത് വിഭാഗങ്ങളിൽ കേരളത്തിന് സ്വർണ്ണത്തിളക്കം. യൂത്ത് വനിതാ വിഭാഗം ഫൈനലിൽ ചത്തീസ്ഗഡിന 12 – 6 ന് തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരായി.ഗുജറാത്തിനെ 26 – 30 ന് തോൽപ്പിച്ച് തെലുങ്കാന മൂന്നാം സ്ഥാനം നേടി.യൂത്ത് ബോയ്സ് വിഭാഗം ഫൈനലിൽ തെലുങ്കാനയെ 41 – 42 ന് തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരായി. ചത്തീസ്ഗഡിന 26 – 30 ന് തോൽപ്പിച്ച് കർണ്ണാടകമൂന്നാം സ്ഥാനം നേടി.
സബ് ജൂനിയർ ബോയ്സ് ഫൈനലിൽ മാദ്ധ്യപ്രദേശിനെ 25 – 27 ന് തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരായി.കർണാടക 26 – 30 ന് തോൽപ്പിച്ച് തെലുങ്കാന മൂന്നാം സ്ഥാനം നേടി.സബ് ജൂനിയർ ഗേൾസ് ഫൈനലിൽ തെലുങ്കാന 31 – 33 ന് തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരായി. മഹാരാഷ്ട്രയെ 9 – 10 ന് തോൽപ്പിച്ച് കർണാടക മൂന്നാം സ്ഥാനം നേടി. മേജർ സിജോ സെബാസ്റ്റ്യൻ മുഖ്യാതിഥിയായ ചടങ്ങിൽ മുൻ കേരള സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് , വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ,ബിജോയ് തോമസ്, കെ.എം ജോസഫ്, ദേശീയ സെക്രട്ടറി നാംദേവ് ജഗനാദ് ഷിണ്ടേ, സംസ്ഥാന സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത്, ജില്ലാ സെക്രട്ടറി വിപിൻ സോജൻ എന്നിവർ സംസാരിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc