തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സോളാർ വേലി പദ്ധതി നാടിന് സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്ന വ്യക്തിഗത സോളാർ വേലിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ നിർവ്വഹിച്ചു. ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കെ. എ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പെഴ്സൺ ലിസി അബ്രഹാം പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു ഷിബിൻ, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ , കാർഷിക വികസന സമിതി അംഗങ്ങളായ ഗോപി ലാൽ , ജൂബിൻ ഡൊമനിക്, ദേശീയ കാർഷിക അവാർഡ് ജേതാവ് ഡൊമനിക്ക് മണ്ണു കുശുമ്പിൽ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും കൃഷി അസി: രാജേഷ് കെ. നന്ദിയും പറഞ്ഞു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN