കണ്ണോത്ത് അക്ഷയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി: സംസ്ഥാന ഐ.ടി. മിഷൻ കണ്ണോത്ത് പുതുതായി ആരംഭിച്ച അക്ഷയ കേന്ദ്രം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് സെൻറ് മേരീസ് പള്ളി വികാരി ഫാ. ജിമ്മി ആലുങ്കൽ അധ്യക്ഷത വഹിച്ചു. കണ്ണോത്ത് കോൺഗ്രസ് ഭവനിന്റെ താഴത്തെ നിലയിലാണ് അക്ഷയ സെൻറർ പ്രവർത്തിക്കുന്നത്. ഭിന്നശേഷി, വയോജന സൗഹൃദ സൗകര്യങ്ങളുള്ള അക്ഷയ സെന്റർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്‌ എന്ന് പ്രസിഡന്റ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ, പെൻഷൻ മസ്റ്ററിംഗ്, കേന്ദ്രസർക്കാരിന്റെ പി എം വിശ്വകർമ്മ പദ്ധതി, പി എം കിസാൻ, വിവിധ പെൻഷൻ പദ്ധതികൾ, റേഷൻ കാർഡുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾ, പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഭൂനികുതി, കെട്ടിടനികുതി, തുടങ്ങിയ സേവനങ്ങൾ എല്ലാം സർക്കാർ നിരക്കിൽ ലഭ്യമാണ്.

Sorry!! It's our own content. Kodancherry News©