കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി . 2024 ജനുവരി 24, 25, 26, 27 (ബുധൻ, വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ തിരുനാൾ
കോടഞ്ചേരി: മരിയൻ തീർഥാടന കേന്ദ്രമായ കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശ്വാസത്തിന്റെ ഉദാത്ത മാതൃകയായി ജീവൻ അർപ്പിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 24 മുതൽ 27 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുനാളിന് ഇന്ന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ നിർവഹിച്ചു. ഫാ. സന്തോഷ് ചുവപ്പുങ്കൽ സഹ കാർമികനായിരുന്നു
തിരുനാൾ കർമ്മങ്ങൾ
↪️ ജനുവരി 24 ബുധൻ
6:15 AM : കൊടിയേറ്റ് 6.30 AM: വിശുദ്ധ കുർബാനറവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ (റെക്ടർ, തീർത്ഥാടന കേന്ദ്രം) 4.00 PM: വിശുദ്ധ കുർബാനഫാ. ജിൻസ് ആനിക്കുടിയിൽവയോജന കൂട്ടായ്‌മ 6.45 PM : കലാസന്ധ്യ (ഇടവകാജനം)
↪️ ജനുവരി 25 വ്യാഴം
6.30 AM: വിശുദ്ധ കുർബാന 5.00 PM: ആഘോഷമായ തിരുനാൾ കുർബാന ഫാ. സായി പാറങ്കുളങ്ങര (വികാരി, സെൻറ് ജോർജ് ചർച്ച്, തലയാട്) 6.30 PM: ലദീഞ്ഞ് , പ്രദക്ഷിണം ടൗൺ കുരിശടിയിലേക്ക് 8.30 PM: വാദ്യമേളങ്ങൾ 9.00 PM: ആകാശ വിസ്‌മയം
ജനുവരി 26 വെള്ളി
6.30 AM: വിശുദ്ധ കുർബാന 10.00 AM: തിരുനാൾ കുർബാന. ഫാ. ബിനു അരീത്തറ (റെക്ടർ, മൈനർ സെമിനാരി താമരശ്ശേരി) 5.00 PM: വിശുദ്ധ കുർബാന 6.45 PM: നാടകം – കാൽവരിയിലെ കാരുണ്യം (കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷൻസ്)
ജനുവരി 27 ശനി
മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. നിർമ്മൽ പുലയൻപറമ്പിൽ, ഫാ. നിർമ്മൽ അറയ്ക്കൽ MSFS സെമിത്തേരി സന്ദർശനം, കൊടിയിറക്ക്
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN