ജി. യു. പി. എസ് ചെമ്പുകടവിൽ കുട്ടികളുടെ സംയുക്ത ഡയറി “തേനെഴുത്തുകൾ”പ്രകാശനം നടത്തി

കോടഞ്ചേരി :ജി. യു. പി. സ്കൂൾ ചെമ്പുകടവിൽ കുട്ടികളുടെ സംയുക്തഡയറി സമാഹാര മാഗസിൻ പ്രകാശനം നടത്തി. പ്രധാനഅദ്ധ്യാപകൻ സുരേഷ് തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ഒന്ന്,രണ്ട് ക്ലാസ്സുകളിലെകുട്ടികളുടെ ഭാഷാപഠനം കൂടുതൽ ലളിതമാക്കാനും, അക്ഷരങ്ങളും, ചിഹ്നങ്ങളും ഉറപ്പിക്കാനുംസംയുക്തഡയറി എന്ന നൂതന ആശയത്തിലൂടെ സാധിച്ചു എന്ന് സി. ആർ. സി കോർഡിനേറ്റർ ലിൻസി ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ഡയറിക്കു റിപ്പുകളിൽ നിന്ന്ഓരോരുത്തരുടെയും മികച്ച രചനകൾ ഉൾപ്പെടുത്തിയാണ് “തേനെഴുത്തുകൾ ” എന്ന മാഗസിൻ തയാറാക്കിയത്.

എം.പി.ടി.എ പ്രസിഡന്റ് നസീബത്ത്, ഫസ്‌ന എ. പി എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.തുടർന്ന് 100 ദിവസങ്ങളിൽകൂടുതൽ ഡയറി എഴുതിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി. സേതുലക്ഷ്മി. എസ് എല്ലാവർക്കും നന്ദി പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അനീഷ് കെ. അബ്രഹാം, സഹ അദ്ധ്യാപകരായ ആൻ ട്രീസ ജോസ്, കവിത എൻ. കെ, ഡെന്നി പോൾ, ഡിലൻ ജോസഫ്, റഹീന ടി. പി, സിന്ധു.ടി, ബിന്ദു സുബ്രമണ്ണ്യൻ, ജിസ്ന, ബ്രുതിമോൾ, ഹാദിയ എ. കെ, അമൃത. ബി, ശാലിനി എന്നിവർ പങ്കെടുത്തു


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©