സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശനവുംകോഴിക്കോട് ഭദ്രാസനവിശ്വാസ സംഗമവുംവേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ75-ാം വാർഷിക ഉദ്ഘാടനവും
വേളംകോട് : ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശനവും കോഴിക്കോട് ഭദ്രാസനവിശ്വാസ സംഗമവുംവേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ75-ാം വാർഷിക ഉദ്ഘാടനവും2024 ഫെബ്രുവരി 2 വെള്ളി ഉച്ചകഴിഞ്ഞ് 3 മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽനടത്തപ്പെടുന്നു.
2:00 PM ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് കോരങ്ങാട് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഭദ്രാസന മെത്രാപ്പോലീത്തായുടേയും, ഭാരവാഹികളുടേയും നേതൃത്വത്തിൽ പരി. ബാവായ്ക്ക് സ്വീകരണം 2.10 ന് : വേളംകോട് സെന്റ് മേരീസ് സുനോറോ പള്ളിയിലേക്കുള്ള സ്വീകരണ ഘോഷയാത്ര ആരംഭിക്കുന്നു. 2.45 ന് പള്ളിയുടെ പ്രധാന കവാടത്തിൽ പരി. ബാവായ്ക്ക് സ്വീകരണംതുടർന്ന് തുറന്ന രഥത്തിൽ അഭി. മെത്രാപ്പോലീത്തന്മാരുടേയും വൈദികരുടേയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരി. ബാവയെ പള്ളിയിലേക്ക് ആനയിക്കുന്നു.
3.00 ന് ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ് വ് 3.15 ന് പൊതുസമ്മേളനം. പ്രാർത്ഥനാ ഗാനം – ഭദ്രാസന ക്വയർ.സ്വാഗതം അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലിത്ത (കോഴിക്കോട് ഭദ്രാസനം)അദ്ധ്യക്ഷൻ: അഭി. ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (മലങ്കര മെത്രാപ്പോലീത്ത)ശ്ലൈഹിക സന്ദേശം: മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തുടർന്ന് ഡയമണ്ട് ജൂബിലി തിരിതെളിയിക്കൽ, ഡയമണ്ട് ജൂബിലി മെമ്മോറിയൽ ഹാൾ ശില ആശീർവാദം, ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം, ഭദ്രാസന വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും നടക്കുന്നു.
പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതൊണ്ടലിൽ റവ. ഏലിയാസ് കോറെപ്പിസ്കോപ്പയെ ആദരിക്കുന്നു.ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മെത്രാഭിഷേക സുവർണ്ണ ജൂബിലിയുടെ ആദരവായി കോഴിക്കോട് കത്തീഡ്രൽ നിർമ്മിച്ചു നൽകുന്ന ബസേലിയോസ് ഭവന്റെ താക്കോൽദാനവും പാത്രിയാർക്കീസ് ബാവ നടത്തുന്നു.
റൈറ്റ്. റവ. ഡോ. റോയ്‌സ് മനോജ് വിക്‌ടർ (സി.എസ്.ഐ. ബിഷപ് – മലബാർ)എം. കെ. രാഘവൻ (കോഴിക്കോട് എം.പി.)ഡോ. ബീന ഫിലിപ്പ് (മേയർ കോഴിക്കോട്) സ്നേഹിൽ കുമാർ സിംഗ് ഐ.എ. എസ് (കോഴിക്കോട് ജില്ലാ കളക്‌ടർ)ഫാ. ബിജോയ് അറാക്കുടിയിൽ (വൈദിക സെക്രട്ടറി) ബേബി ജേക്കബ് പീടിയേക്കൽ (സഭാ വർക്കിംഗ് കമ്മിറ്റി അംഗം)തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിക്കുന്നു.ഫാ. ഫിലിപ്പ് ജോൺ മൈക്കോട്ടുംകരയിൽ (ജനറൽ കൺവീനർ) സമ്മേളനത്തിന് നന്ദി അർപ്പിക്കുന്നു.സത്യവിശ്വാസ പ്രഖ്യാപനം, ശ്ലൈഹിക ആശീർവാദം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN