വന്യജീവി ആക്രമണങ്ങൾ ക്കെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു
നെല്ലിപ്പൊയിൽ: വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിരപരാധികളായ കർഷകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനനെടുക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചും, വയനാട്ടിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊലിൽ പന്തംകൊളുത്തി പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ് ചർച്ച് വികാരിയും, കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോർജ് കറുകമാലിയിൽ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.
എ കെ സി സി കോടഞ്ചേരി മേഖലാ പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോയ് മൂത്തേടത്ത്,എ കെ സി സി കോടഞ്ചേരി മേഖലാ യൂത്ത് വിങ്ങ് കോഡിനേറ്റർ ലൈജു അരീപ്പറമ്പിൽ, കെ സി വൈ എം മേഖലാ സെക്രട്ടറി ഷാരോൺ പേണ്ടാനത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
ഷെല്ലി തോട്ടുപുറം, ഷിന്റോ കുന്നപ്പള്ളി,ജാൻസി നീറുങ്കൾ,അഗസ്റ്റിൽ മഠത്തിൽ,ജോയ് എമ്പ്രയിൽ,ഡെല്ലിസ് കാരിക്കുഴി,സണ്ണി വെള്ളക്കാക്കൂടി,ജിനീഷ് മൈലയ്ക്കൽ, ആൽബിൻ കരിനാട്ട്,ആൽബിൻ മൈലക്കൽ,വിനോയ് തുരുത്തി,കെ എൽ ജോസഫ്,ജോയ് നൂർനാനി,ജോളി വാണിയപ്പുര,ചാക്കോ ഓരത്ത് തുടങ്ങിയവർ പന്തം കൊളുത്തി പ്രതിഷേധം ജ്വാലയ്ക്ക് നേതൃത്വം നൽകി
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc