കോടഞ്ചേരി സിഡിഎംസി യിൽ  ഫിസിയോതെറാപ്പി ആരംഭിച്ചു

കോടഞ്ചരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് സെന്ററിൽ ഇനി മുതൽ ഫിസിയോതെറാപി സേവനങ്ങളും ലഭ്യമാവും. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആയുള്ള സമഗ്ര ഭിന്നശേഷി ശാക്തീകരണപദ്ധതിയാണ്‌ സിഡിഎംസി .

നിലവിൽ സ്പീച്ച് തെറാപ്പി , സ്പെഷ്യൽ എഡ്യൂക്കേഷൻ , റീഹാബിലിറ്റേഷൻ സൈക്കോളജി സേവനങ്ങൾ ഇവിടെ ലഭ്യമാണ് .

കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളായ കമിഴ്ന്നു കിടക്കൽ, നീന്തൽ, മുട്ടുകുത്തൽ, ഇരിക്കൽ, നടക്കൽ, സംസാരിക്കൽ തുടങ്ങി ഓരോ നാഴികക്കല്ലുകളും അതാത് സമയത്ത് നഷ്ടപ്പെടുക,കുട്ടികളിലെ ഭാഷാവികാസത്തിലുള്ള കാലതാമസം ,ബുദ്ധിവികാസത്തിലിലുള്ള കാലതാമസം , സംസാരത്തിലെ വെക്തതയില്ലായ്മ വിക്ക്‌ ,ഹൈപ്പർ ആക്ടിവിറ്റി പഠനവൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയവക്കുള്ള തെറാപ്പികൾ ഇവിടെ ലഭ്യമാണ് .

സെറിബ്രൽ പാൾസി, എ ഡി എച്ച് ഡി , ബുദ്ധിവൈകല്യം ,ഓട്ടിസം, ഡൗൺസ് സിൻഡ്രം , തുടങ്ങിയവ ഉള്ളകുട്ടികൾക്കുള്ള തെറാപ്പികളും ഇവിടെ ലഭ്യമാണ്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©