കുപ്പായക്കോട് പാലവും പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി
കോടഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും,അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി. രണ്ടു പാലങ്ങളുടെയും ഉദ്ഘാടനം പൊതുമരാവത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ശനിയാഴ്ച മൂന്നു മണിക്ക് കോടഞ്ചേരിയിൽ നിർവഹിക്കും. നൂറാംതോട് തുഷാര ഗിരി ഭാഗങ്ങളിലേക്ക് എത്തിച്ചേരാവുന്ന റൂട്ടിൽ യാത്ര സുഗമമാ കുന്നതിനും വിനോദസഞ്ചാരത്തിനും ഊർജ്ജം പകരാനും പാലങ്ങൾ തുറക്കുന്നതോടെ കഴിയും. കൂടുതൽ ബസ് സർവീസും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അടിവാരം നൂറാംതോട് റൂട്ടിൽ യാത്രാ പ്രതിസന്ധിക്ക് പരിഹാര മാണ് പോത്തുണ്ടി പുതിയപാലം. 23 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് നിർമാണം. മൂന്നു കോടി രൂപ യാണ് ചെലവ്. താത്കാലിക പാലത്തിൽ നിന്ന് അഞ്ച് മീറ്റർ ഉയര ത്തിലാണ് പുതിയ പാലമുള്ളത്. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഉയരമില്ലാതിരുന്ന പഴയ പാലം വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. പുതിയ പാലം വന്നതോടെ വെള്ളപ്പൊക്കം മൂലംമുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാവും.
കൈവരി ഇല്ലാതിരുന്ന കുപ്പായക്കോട് പഴയ പാലത്തിലൂടെ ഒരു നിരയായിട്ടായിരുന്നു ഗതാഗതം. പഴകി ദ്രവിച്ച പാലം ഇടി ഞ്ഞുവീഴാറായ അവസ്ഥയിലു മായിരുന്നു. പുതിയ പാലം യാഥാർഥ്യമായതോടെ ഗതാഗതവും പുഴയിലൂടെയുള്ള നീരൊഴുക്കും സുഗമമാകും.26 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും ഉള്ളതാ ണ് ഇരുതുള്ളിപ്പുഴയ്ക്ക് കുറുകെയുള്ള കുപ്പായക്കോട് പാലം. രണ്ടര ക്കോടി രൂപയാണ് നിർമാണ ച്ചെലവ്. 2021 -ൽ ഒരു വർഷത്തെ കാലാവധിയിൽ പാലത്തിൻ്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും യഥാസമയം പൂർത്തിയാക്കാത്തതിനാൽ ആദ്യ കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കി. റീടെൻ ഡറിൽ 1.37 കോടി എസ്റ്റിമേറ്റ് തുകയിൽ മഠത്തിൽ കൺസ്ട്രക്ഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത പണി പൂർത്തിയാക്കിയത്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN