വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത മാർ ക്ലീമീസ്
കോടഞ്ചേരി: – മനുഷ്യ സമൂഹത്തിൽ വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത എന്ന് ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസന സുവിശേഷമഹായോഗമായ ലോഗോസ് 2024 വേളംകോട് സെൻ്റ് മേരീസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ ഐറേനിയോസ് അദ്ധ്യക്ഷത വഹിച്ചു. ഏലിയാസ് കോറെപ്പിസ്കോപ്പ തൊണ്ടലിൽ ,ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ. അനീഷ് കവുങ്ങുംപള്ളിൽ,ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ജോൺ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ,ബേബി ജേക്കബ് പീടിയേക്കൽ, ഗോസ്പൽ മിഷൻ സെക്രട്ടറി ചാക്കോ ചിരപ്പുറത്ത് ,എന്നിവർ സംസാരിച്ചു.
ഞായറാഴ്ച സമാപിക്കുന്ന സുവിശേഷ മഹായോഗത്തിൻ്റെ രണ്ടാം ദിവസവും അവസാന ദിവസവും ഫാ. അഭിലാഷ് എബ്രാഹാം കോട്ടയം വചന ശുശ്രൂഷ നയിക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN