വന്യമൃഗ സാന്നിധ്യം: കോടഞ്ചേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പംചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സി.സി.ടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാരം നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.യോഗത്തിൽ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വിമൽ നിലവിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജു സി സി, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ ശ്രീലത , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിൻസെന്റ് വടക്കേമുറി, ഷിജി ആൻറണി, പി പി ജോയ്, അബൂബക്കർ മൗലവി, മണി എൻ. സി, ജോസഫ് കെ.എം , ജയേഷ് ചാക്കോ, പോലീസ് ഉദ്യോഗസ്ഥരായ ജിനേഷ് കുര്യൻ, മുഹമ്മദ് ബഷീർ, ബിനു ചാക്കോ , റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ , എസ് എഫ് ഒ ബഷീർ പി, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ പി. വി എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
യോഗ തീരുമാനപ്രകാരം അടിയന്തരമായി നിലവിൽ സ്ഥാപിച്ച രണ്ട് ക്യാമറകൾ കൂടാതെ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുവാനും പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കുവാനും തീരുമാനിച്ചു .
പ്രദേശത്ത് പോലീസിന്റെയും ഫോറസ്റ്റ് ആർ ആർ റ്റി ടീമിന്റെയും നൈറ്റ് പട്രോളിങ് നടത്തുവാനും പ്രദേശവാസികളുടെ നിർദ്ദേശ അനുസരണത്തിൽ സംശയാസ്പദമായ സ്ഥലങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി കുറയ്ക്കണം എന്നും സർവ്വകക്ഷിയോഗം അഭിപ്രായപ്പെട്ടു.
പ്രദേശവാസികൾ അവരവരുടെ കൃഷിയിടങ്ങളിലെ കുറ്റിക്കാടുകൾ പരമാവധി വെട്ടി വൃത്തിയാക്കി വനഭൂമിയും കൃഷിഭൂമിയും തമ്മിൽ വേർതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുംവനാതിർത്തികളിൽ മുഴുവനായും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വനം മന്ത്രിക്ക് നിവേദനം സമർപ്പിക്കുവാനും ആയത് പരിപാലിക്കാൻ ആവശ്യമായ വാച്ചർ മാരെ നിയമിക്കുന്നതിനുള്ള നടപടിയിൽ സ്വീകരിക്കുവാനും വനം വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
കണ്ടപ്പൻചാൽ പ്രദേശം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി , തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സജീദ് , തഹസിൽദാർ സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ , വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ , ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുടെ അഭിപ്രായങ്ങളും പരിഹാരമാർഗ്ഗങ്ങൾ ആരായുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN