കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം നടത്തി
കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം EXPLORA 2k24 എന്ന പേരിൽ സംഘടിപ്പിച്ചു. ഒരു അധ്യയന വർഷം കൊണ്ട് വിദ്യാർഥികൾ സ്വായത്തമാക്കിയ അറിവുകളുടെയും ശേഷികളുടെയും പ്രദർശനം കൊണ്ട് ശ്രദ്ധേയമായ പഠനോൽസവത്തിന്റെ ഔപചാരിക ഉദ്ഘാടനം വാർഡ് മെബർ വാസുദേവൻ ഞാറ്റുകാലായിൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ വിജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ഷിജോ സ്കറിയ , കൊടുവള്ളി ബി.ആർ.സി പ്രതിനിധി ലിൻസി , അധ്യാപകരായ സി. അമ്പിളി മാത്യു , ജിജി ജോർജ് , മിലൻ അൽഫോൻസ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യു.പി വിഭാഗം എസ്.ആർ.ജി കൺവീനർ സി. സാലി പരിപാടിക്ക് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എൽസ എബി നന്ദിയും രേഖപ്പെടുത്തി.
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ‘ മാത് പീഡിയ യുടെ പ്രകാശന കർമ്മം ഹെഡ്മാസ്റ്റർ വിജോയ് തോമസ് നിർവഹിച്ചു. ക്രിസ്തുമസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർ, സയൻസ് എക്സിബിഷനിൽ വിജയികളായവർ എന്നിവർക്കുള്ള സമ്മാന വിതരണവും നടത്തപ്പെട്ടു.
തുടർന്ന് യു.പി വിഭാഗം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി കവിത, പ്രസംഗം ,പാട്ട് ഡാൻസ് ,സ്കിറ്റ് , ഗണിത വഞ്ചിപ്പാട്ട്, എന്നിവ പഠനോത്സവത്തിന്റെ മാറ്റ് കൂട്ടി. വിവിധ ഭാഷയിലെ അക്ഷരമാല ട്രീ, സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര സ്‌റ്റാളുകളും വർക്കിങ്ങ് മോഡലുകളും, സ്റ്റിൽ മോഡലുകളും പ്രദർശനത്തിൽ സജ്ജീകരിച്ചിരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3