മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി കോട്ടയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. പൂർണമായും മെറിട്ട് അടിസ്ഥാനത്തിൽ മാത്രമായിരിക്കും പ്രസ്തുത കോട്ടയിലേയ്ക്കുള്ള പ്രവേശന നടപടികൾ.
അപേക്ഷ ഫോമുകൾ ഹയർസെക്കൻഡറി ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 06-06-2024 വൈകുന്നേരം 4 മണിക്ക് മുൻപായി ഹയർ സെക്കന്ററി ഓഫീസിൽ എത്തിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447343477 എന്ന നമ്പറിൽ വിളിക്കാം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD