കോടഞ്ചേരി പഞ്ചായത്തിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തി
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു. പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെപ്പോലെ എത്തിച്ചേർന്ന കുരുന്നുകളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ , spc, scout – guide , JRC എന്നിവരുടെ നേതൃത്വത്തിൽ ഹർഷാരവത്തോടെ സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് വരവേറ്റു.ഹെഡ് മാസ്റ്റർ ബിനു ജോസ് സ്വാഗതമാശംസിച്ച ചടങ്ങിൽ വാർഡ് മെബർ വാസുദേവൻ ഞാറ്റുകാലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സമഗ്ര വികസനത്തിനും സർഗാത്മകതയ്ക്കും ഊന്നൽ കൊടുക്കുന്ന പുതിയൊരു അധ്യയന വർഷം മാനേജർ ആശംസിച്ചു. പിറ്റിഎ പ്രസിഡന്റ് ഷിജോ സ്കറിയ , സീനിയർ അസിസ്റ്റന്റ് സിന്ധു ജോസഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങളും വർണ പേനകളും സ്കൂൾ മാനേജർ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ് നന്ദി പ്രകാശിപ്പിച്ചു.
നെല്ലിപൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ
കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം 2024 നടത്തപ്പെട്ടു. സ്കൂൾ പിറ്റിഎ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അദ്ധ്യക്ഷതയിൽ നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.അനൂപ് തോമസ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക വി എസ് നിർമ്മല സ്വാഗതം ആശംസിച്ചു.പരിപാടിയുടെ മുഖ്യ പ്രഭാഷണം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു.ഫാ.എൽദോ കുര്യക്കോസ് , സാബു മനയിൽ,വിത്സൻ തറപ്പേൽ, അജോ സിബിച്ചൻ,തോമസ് മുലേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.രക്ഷിതകൾക്ക് ഉള്ള ബോധവത്കരണ ക്ലാസ്സിന് സീനിയർ അധ്യാപിക അനു മത്തായി നേതൃത്വം നൽകുകയും സ്റ്റാഫ് പ്രതിനിധി ഷഹീൻ മുഷ്ത്താഖ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യഅതിഥിയായി പങ്കെടുത്ത സിസ്റ്റർ ലിസ്സ എഫ്.സി.സി അറിവിന്റെ ലോകത്തേക്ക് പുതുതായെത്തിയ കുരുന്നുകളെ സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജോൺസൺ തെങ്ങുംതോട്ടം,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ, വൈസ് പ്രിൻസിപ്പൽ ജിസ്സി പി ജോസഫ്,അധ്യാപക പ്രതിനിധി ഷേർലി വർഗീസ്, ബിന്ദു ജോസ് എന്നിവർ സംസാരിച്ചു.
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ആവേശപൂർവ്വം കൊണ്ടാടി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, സിസ്റ്റർ ഗ്രേസ് ,അനുജ ജോസഫ്, ഡാലി ഫിലിപ്പ്, കുമാരി ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്കെല്ലാം നോട്ടുബുക്ക്, വിത്തു പേന, മധുര പലഹാരങ്ങൾ എന്നിവയടങ്ങിയ സമ്മാനപൊതികളും വിതരണം ചെയ്തു. സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ടീമുകൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. രണ്ടു മാസത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ഇത്തവണത്തെ പ്രവേശനോത്സവം.
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായി തുടങ്ങിയ ചടങ്ങിൽ സ്കൂളിലെ എൻ സി സി, സ്കൗട്ട് & ഗൈഡ്, കബ്, ബുൾ ബുൾ എന്നീ വിഭാഗം കുട്ടികളുടെ പരേഡ്, സ്കൂൾ ബാൻഡിന്റെ ബാൻഡ് മേളവും ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി സ്വാഗതം ആശംസിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. തുടർന്ന് ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, എം പി ടി എ പ്രസിഡന്റ് നിഷ ഷാജി, ബിആർസി കോഡിനേറ്റർ മുഹമ്മദ് റാഫി, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്.ഐ.സി നന്ദി പ്രകാശിപ്പിച്ചു.
കോടഞ്ചേരി ചെമ്പുകടവ് ജി .യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു
കോടഞ്ചേരി ചെമ്പുകടവ് ജി .യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു കുഞ്ഞിക്കണ്ണുകളിൽ കൗതുകവും ആകാംക്ഷയും നിറച്ചു കുട്ടികൾ സ്കൂളിലെത്തിയത് നവ്യാനുഭവമായി. നവാഗതരെ വർണബലൂണുകളും സമ്മാനപ്പൊതികളുമായി വരവേറ്റു. ഇന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് പെരുമ്പള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു എം പി ടി എ പ്രസിഡണ്ട് ശ്രീമതി നസീബത്ത്, സീനിയർ അസിസ്റ്റന്റ് അനീഷ് എബ്രഹാം തുടങ്ങിയവർ ആശംസകൾ നേർന്നു ഹാദിയ കെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.എൽ. എസ്. എസ് ജേതാവ് സവാദ് വി എസ് നെ അനുമോദിച്ചു. ആൻട്രീസ ജോസ്,ഫസ്ന എ. പി. അമൃത ബി, കവിത എൻ. കെ,ബിന്ദു സുബ്രഹ്മണ്യൻ,ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.പായസ വിതരണത്തോടെ ചടങ്ങ് അവസാനിച്ചു.
ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം ആഘോഷമായി നടത്തി
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം ആഘോഷമായി നടത്തി. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ തോമസ് മന്നിത്തോട്ടം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ സിജോ പന്തപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യ അതിഥി ആൻഡ്രിയ ബിൽഫിയും പിടിഎ പ്രസിഡണ്ട് ശ്രീ വില്യം അമ്പാട്ടും ആശംസകൾ നേരുകയും സ്റ്റാഫ് സെക്രട്ടറി ആൽബി ബേബി നന്ദി പറയുകയും ചെയ്തു.
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രവേശനോത്സവം ആവേശോജ്വലമായി നടത്തി
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രവേശനോത്സവം ആവേശോജ്വലമായി നടത്തി. നവാഗതരെ ചെണ്ടയുടെ അകമ്പടിയോടുകൂടി ബലൂണും മറ്റു സമ്മാനങ്ങളും കൊടുത്ത് സ്കൂളിലേക്ക് സ്വീകരിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ വാസുദേവൻ ഞാറ്റുകാലായിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ജിമോൾ. കെ ,പിടിഎ പ്രസിഡൻറ് സിബി തൂങ്കുഴി,എംപിടിഎ പ്രസിഡൻറ് പ്രബിത സനിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മനോഹാരിത പകർന്നു.തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഷിജോ ജോൺ നടത്തി. സ്റ്റാഫ് പ്രതിനിധി അരുൺ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും പായസം വിതരണം ചെയ്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD