യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി
കോടഞ്ചേരി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെയും വയനാട്ടിൽ രാഹുൽ ഗാന്ധിയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായവോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനവും പൊതുസമ്മേളനം നടത്തി.
പൊതുസമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യു.ഡി.എഫ് കൺവീനർ ജയ്സൺ മേനാക്കുഴി, യു.ഡി.എഫ് ട്രഷറർ അബൂബക്കർ മൗലവി, ചിന്നാ അശോകൻ, ജോസ് പെരുമ്പള്ളി, സജി നിരവത്ത്, റാഫി മുറംപാത്തി, ബാബുപട്ടരാട്, നാസർ പി പി, ലിസി ചാക്കോ,ബിജു ഒത്തിക്കൽ, റെജി തമ്പി, ജോസഫ് ആലവേലി, ഷിജു കൈതക്കുളം,വാസുദേവൻ ഞാറ്റു കാലായിൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD