മലബാർ റിവർ ഫെസ്റ്റിവൽ : മഡ് ഫുഡ്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

ഓമശ്ശേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമ പഞ്ചായത്തും ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററും ചേര്‍ന്ന് ഓമശ്ശേരി റൊയാഡ് ഫാം മഡ് ഗ്രൗണ്ടിൽ വച്ച് ജൂലൈ 13ന് സംഘടിപ്പിക്കുന്ന മഡ് ഫുട് ബോൾ ടൂർണമെന്റ് സംഘാടനത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഗംഗാധരൻ ചെയർമാനും ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ കൺവീനറും വി. കെ. രാജീവൻ മാസ്റ്റർ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് എം.പി. എം.കെ രാഘവൻ, കൊടുവള്ളി എം.എൽ.എ. എംകെ മുനീർ, തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. അഷ് റഫ് മാസ്റ്റർ എന്നിവരെ രക്ഷാധികാരികളായി തെ രഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി, ഓമശ്ശേരിയിലെ പ്രധാന ക്ലബ്ബുകളായ സമീക്ഷ, കാസിനോ, കർമ്മ എന്നീ സംഘടനകളുടെ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഓയിസ്ക കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പ്രൊഫ.ഫിലിപ്പ്. കെ. ആന്റണി അദ്ധ്യക്ഷത വഹിച്ച രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, കമ്മിറ്റി അംഗം പിടി ഹാരിസ് എന്നിവർ രൂപീകരണ ചടങ്ങിന് നേതൃത്വം നൽകി. റൊയാഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്റഫ് കാക്കാട്ട്, ഒയിസ്ക ഭാരവാഹികളായ വി കെ രാജീവൻ മാസ്റ്റർ,ജയപ്രകാശ് കനവ്, എം പി അഷ്റഫ്, മുഹമ്മദ് ബഷീർ ടി, ഇ. കെ. ഷൗക്കത്ത് മാസ്റ്റർ, റസാഖ് മാസ്റ്റർ ഓമശ്ശേരി, കാസിം ഇമ്പ്രിന്റ് എന്നിവരും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നൗഷാദ് ചെമ്പ്ര, ലത്തീഫ് ഓമശ്ശേരി എന്നിവരും സംസാരിച്ചു.ഓമശ്ശേരിയുടെ ടൂറിസം വികസന പ്രവര്‍ത്തനങ്ങളിൽ ഈ ഇവന്റ് വലിയൊരു മുതൽക്കൂട്ടായി മാറുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി

Sorry!! It's our own content. Kodancherry News©