കോടഞ്ചേരിയിൽ ഉമ്മൻ ചാണ്ടി ചരമ വാർഷിക അനുസ്മരണം നടത്തി
നെല്ലിപ്പൊയിലിൽ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.
ജനനായകനും കേരളത്തിന്റെ ജനകീയ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നെല്ലിപ്പോയിൽ അങ്ങാടിയിൽ സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും ഛായചിത്രത്തിൽ പുഷ്പാർച്ചനയും ഫല വൃക്ഷത്തൈ നടിയിലും അനുസ്മരണ സമ്മേളനവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആന്റണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കൈത്തുങ്കൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സാബു മനയിൽ, ബിജു ഓത്തിക്കൽ, സേവിയർ കുന്നത്തേട്ട്, വിൽസൺ തറപ്പിൽ, ബേബി കളപ്പുര, സാബു അവണ്ണൂർ, കെ എസ് തോമസ്, റോയി ഊന്നു കല്ലേൽ, രാജു ചെത്തിപ്പുഴ, ജിനോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ സി എം തോമസ് ചീരാംകുഴിയിൽ അനുസ്മരണ പ്രഭാഷണം നടത്തി
ബൂത്ത് പ്രസിഡന്റുമാരായ ജോയ് മോളെകുന്നേൽ സ്വാഗതവും , ദേവസ്യ പാപ്പാടിയിൽ യൂസഫ് പാലക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സെബാസ്റ്റ്യൻ ചേമ്പ്ലാനി
നന്ദിയും അറിയിച്ചു.. ബിബിൻ ടോം ,ബെനജി ഉറുമ്പിൽ, ജോർജ് വെള്ളപ്പനാട്ട്, ജോർജുകുട്ടി മംഗലത്ത്, ജോസ് പേഴത്തിങ്കൽ , പോൾ മുളവരിക്കൽ , മാമച്ചൻ മടത്തി പറമ്പിൽ ,അപ്പച്ചൻ കുമ്പക്കൽ , വർക്കിച്ചൻ മോളെകുന്നേൽ ജോസ് പൊട്ടക്കൽ എന്നിവർ നേതൃത്വം നൽകി .
മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി
കോടഞ്ചേരി :കേരളത്തിൻ്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ്സിൻ്റെ പ്രിയങ്കരനായ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം ‘മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി കോൺഗ്രസ്സ് ഭവനിൽ നടത്തി.
മഹിളാ കോൺഗ്രസ്സ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് റെജി തമ്പി അദ്ധ്യക്ഷത വഹിച്ചു.. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ആനി ജോൺ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്നാ അശോകൻ, മെമ്പർമാരായ ലിസി ചാക്കോ,റോസമ്മ കയത്തിങ്കൽ,സിസിലി കോട്ടുപ്പള്ളിൽ,സരോജ ചന്ദ്രൻ ,ലീലാമ്മ മംഗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.