മാതാപിതാക്കളെ കാണാതായതിന്റെ ആഘാതത്തിൽ ഞങ്ങളുടെ പ്രിയ സുഹൃത്തും ഭാര്യയും
ഇന്ന് വെളുപ്പിനെ മുതൽ ചൂരൽമലയിലെ ഓരോ വാർത്തകൾ ഞങ്ങൾ എടുക്കുമ്പോളും കോടഞ്ചേരി ന്യൂസിന്റെ അഡ്മിനായ സിജോ ജോസഫ് പാറയ്ക്കലും, ഭാര്യയും (ലിജി ) നെഞ്ചിടിപ്പോടെ വയനാട് ചുരം കയറി യാത്ര ചെയ്യുകയായിരുന്നു. സിജോയുടെ ഭാര്യ ലിജിയുടെ അച്ഛനും അമ്മയും താമസിച്ചിരുന്ന വീടിരുന്ന സ്ഥലത്ത് മണ്ണ് നിറഞ്ഞും, പുഴ ഒഴുകുന്നതുമായ കാഴ്ചയാണ് ഇവർ രാവിലേ വാർത്തയിൽ കണ്ടുണർന്നത്.
വളരെ ബുദ്ധിമുട്ടി ചൂരൽമലയിൽ എത്തിയെങ്കിലും വീടിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ഹൃദയം തകരുന്ന കാഴ്ചയാണ് ഇവർക്ക് കാണാൻ ആയത്. വീടും സ്ഥലവും ഇരുന്ന സ്ഥലത്ത് ഒന്നും ബാക്കിയില്ല. മാതാപിതാക്കൾ ഇന്നലെ രാത്രി വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് രക്ഷപ്പെട്ട അയൽവാസികളും പറയുന്നു. രക്ഷപ്രവർത്തനം നടത്തുന്നവർ ഓരോ ജീവനും രക്ഷിക്കുന്നത് കണ്ട് തങ്ങളുടെ ഉറ്റവർ ആകണേ എന്ന് പ്രാർത്ഥിച്ച് സിജോയും ഭാര്യയും ഒരു ദിവസം മുഴുവൻ ഈ ദുരന്ത സ്ഥലത്ത് കഴിഞ്ഞു.
ഇതുവരെയും കാണാതായ ചൂരൽമല, തേക്കിലകാട്ടിൽ ജോയ് (59) നെയും ഭാര്യ ലീലാമ്മ (58) യെയും കണ്ടെടുക്കാനായില്ല.
സമീപത്തെ ആശുപത്രികളിൽ എല്ലാം പോയി അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരവും നിലവിൽ കിട്ടിയിട്ടില്ല.
തുടരുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ ഇവരെയും കണ്ടുകിട്ടണം എന്ന പ്രാർത്ഥനയോടെ കഴിഞ്ഞു കൂടുകയാണ് ഈ കുടുംബം.ലിറ്റി, ലിജി, ലിജോ എന്നീ മൂന്ന് മക്കളാണ് ഈ മാതാപിതാക്കൾക്ക് ഉള്ളത്. രക്ഷാപ്രവർത്തനത്തിന് ഇടയിൽ ഇവരെ കണ്ടുകിട്ടണമെന്ന് ആത്മാർത്ഥമായി ഞങ്ങളും പ്രത്യാശിക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X