സൗദിയിൽ വാഹന അപകടത്തിൽ ചകിട്ടപാറ സ്വദേശി മരണപ്പെട്ടു

കൂരാച്ചുണ്ട് :സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ . പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു സഹപ്രവ്യത്തകരും മരിച്ചിട്ടുണ്ട്. ഇവന്റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണിവർ. പ്രോഗ്രാം കഴിഞ്ഞ് ,സാധന സാമഗ്രികളുമായി മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. നാലു പേരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിയെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രിയിലാണുള്ളത്. മാതാവ് : മോളി. സഹോദരൻ : ജോജി

Sorry!! It's our own content. Kodancherry News©