എം ബി ബി എസ് വിദ്യാർത്ഥി കരിയാത്തുംപാറയിൽ മുങ്ങി മരിച്ചു

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻ ചാടി കുഴിയിലെ വെള്ളച്ചാട്ടത്തിൽ പാലാ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങി മുങ്ങി മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, തങ്ങളുടെ കൂടെ പഠിക്കുന്ന. കൂരാച്ചുണ്ടിലെ സുഹൃത്തിൻ്റെ വിട്ടിൽ വന്ന് അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.നാട്ടു കാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.

കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്ക ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരണപ്പെട്ടത്. മൃതദേഹം മെഡിക്കൽ4 കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Sorry!! It's our own content. Kodancherry News©