അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊളിഞ്ഞ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളായി റോഡ് ടാറിങ് നടത്തിയെങ്കിലും പാലം ടാർ ചെയ്തില്ല.ഈ പാലം 2003 മെയ് 16നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന എം കെ മുനീർ ഉദ്ഘാടനം ചെയ്തത്.ഇപ്പോൾ ഈ പാലത്തിലെ ടാറിങ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
പാലത്തിന്റെ ഓരോ തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് ടാറിങ്ങും കോൺക്രീറ്റും ഇളകിയ നിലയിൽ പാലത്തിന് നിർമ്മാണത്തിന്റെ ഫലമായി തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്ത് അലുമിനിയം ഷീറ്റ് തെളിഞ്ഞു കാണാം. നിരവധി മൾട്ടി ആക്സിൽ വാഹനങ്ങളും, സ്വകാര്യ ബസ്സുകളും, ടൂറിസ്റ്റ് ബസ്റ്റുകളും, ചരക്ക് ലോറികളും കടന്നുപോകുന്ന ഈ പാലം എത്രയും പെട്ടെന്ന് ടാറിങ് നടത്തണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ആവശ്യപ്പെട്ടു.
കനത്ത മഴയിൽ വെള്ളം മൂടി കിടക്കുന്ന അവസ്ഥയിൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് പാലത്തിന്റെ ഓരോ ഭാഗത്തെ കുഴിയിൽ വീഴുന്നത്. കോടഞ്ചേരിയിൽ നിന്നുള്ള നിരവധി നേഴ്സുമാരും, പൊതുജനങ്ങളും തിരുവമ്പാടിയിലേക്കും കോഴിക്കോട്ടേക്കും, കെ എം സി റ്റി ഹോസ്പിറ്റലേക്കും ആശ്രയിക്കുന്ന പാതയിലാണ് ഈ പാലം. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും, ടൂറിസ്റ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. അതുപോലെ മലപ്പുറം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് വരുന്ന നിരവധി വാഹനങ്ങളും ഈ പാലം വഴിയാണ് കടന്നു പോകുന്നത്.
വയനാട് ഭാഗത്ത് നിന്നും ഗൂഗിൾ മാപ്പ് ഇട്ടു വരുന്ന വാഹനങ്ങളും, ശബരിമല, ഗുരുവായൂർ അമ്പലം, എന്നിങ്ങനെ പല തീർത്ഥാടന കേന്ദ്രത്തിലേക്ക് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ പാലത്തിന്റെ ടാറിങ് ആരാണ് പൂർത്തീകരിക്കേണ്ടത് എന്ന് സംശയം ഇപ്പോഴും നിലനിൽക്കുന്നു.
അതുപോലെ സിലോൺ കടവ് പാലത്തിന് സമീപം റോഡിന്റെ ഒരു ഭാഗത്ത് വൻ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്